പി.കെ കുഞ്ഞാലിക്കുട്ടി നാമനിർദേശപത്രിക സമർപ്പിച്ചു


മ​ല​പ്പു​റം: ലോ​ക്​​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നാ​മ​നി​ർ​ദേ​ശ​പ​​ത്രി​ക സ​മ​ർ​പ്പി​ച്ചു. വ​ര​ണാ​ധി​കാ​രി​യാ​യ മ​ല​പ്പു​റം ജി​ല്ല ക​ല​ക്​​ട​ർ അ​മി​ത്​ മീ​ണ​ക്ക്​ മു​മ്പാ​കെ​യാ​ണ്​ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി, മു​ൻ​മ​​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, മു​സ്​​ലിം​ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ വി.​വി. പ്ര​കാ​ശ്​ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

രാ​വി​ലെ പ​ത്തോ​ടെ കു​ഞ്ഞാ​ലി​ക്കു​ട്ടി പാ​ണ​ക്കാ​ട്​ കൊ​ട​പ്പ​ന​ക്ക​ൽ ത​റ​വാ​ട്ടി​ലെ​ത്തി മു​സ്​​ലിം​ലീ​ഗ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​​ ഹൈ​ദ​ര​ലി ത​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​നു​ഗ്ര​ഹം തേ​ടി. തു​ട​ർ​ന്ന്​ പൂ​ക്കോ​യ ത​ങ്ങ​ൾ, മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, ഉ​മ​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ എ​ന്നി​വ​രു​ടെ ഖ​ബ​റി​ട​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വെ​ക്കാ​ൻ സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സ്വ​രൂ​പി​ച്ച തു​ക ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ കൈ​മാ​റി. പി​ന്നീ​ട്​ ഡി.​സി.​സി ഒാ​ഫി​സി​ലെ​ത്തി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. അ​തി​നു​ശേ​ഷം നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ക​മ്പ​ടി​യേ​ാ​ടെ ക​ല​ക്​​ട​റേ​റ്റി​ലെ​ത്തി പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു സെ​റ്റ്​ പ​ത്രി​ക​യാ​ണ്​ സ​മ​ർ​പ്പി​ച്ച​ത്.

യു.​ഡി.​എ​ഫ്​ മി​ക​ച്ച ജ​യം നേ​ടു​മെ​ന്നും ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കു​മെ​ന്നും നാ​മ​നി​ർ​ദേ​ശ ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​ന്​ ശേ​ഷം കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്​  എം.​പി, എം.​എ​ൽ.​എ​മാ​രാ​യ പി. ​​ഉ​ബൈ​ദു​ല്ല, എം. ​ഉ​മ്മ​ർ, പി.​കെ. ബ​ഷീ​ർ, ടി.​വി. ഇ​ബ്രാ​ഹിം, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ എ.​പി. ഉ​ണ്ണി​കൃ​ഷ്​​ണ​ൻ, നാ​ല​ക​ത്ത്​ സൂ​പ്പി എ​ന്നി​വ​രും അ​നു​ഗ​മി​ച്ചു.

 

Tags:    
News Summary - udf candidate pk kunhalikutty submit nomination for malappuram by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.