സുഹറ ഖാദർ, ഒ.ടി. അസ്മ

'അമ്മായിഅമ്മ പോരി'നൊടുവിൽ വലതു ചാഞ്ഞ് കടലൂർ ബ്ലോക്ക് ഡി​വി​ഷൻ

പ​യ്യോ​ളി: പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം ഡി​വി​ഷ​നാ​യ ക​ട​ലൂ​രി​ൽ വ​നി​ത​ക​ളു​ടെ വേ​റി​ട്ട മ​ത്സ​രം ഏറെ ശ്രദ്ധേയമായിരുന്നു. മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് വ​നി​ത വി​ഭാ​ഗം മു​സ്​​ലിം​ലീ​ഗ് സെ​ക്ര​ട്ട​റി സു​ഹ​റ ഖാ​ദ​റി​െൻറ എ​തി​രാ​ളി​യാ​യി മ​ത്സ​രി​ച്ചത് മ​ക​ളു​ടെ ഭ​ർ​തൃ​മാ​താ​വും ഐ.​എ​ൻ.​എ​ൽ വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ഒ.​ടി. അ​സ്മയുമായിരുന്നു. പക്ഷേ വിജയം സുഹറയുടെ കൂടെയായിരുന്നു. 694 വോട്ടുകൾക്കായിരുന്നു ജയം.

വ​ൻ​മു​ഖം ഗ​വ. ഹൈ​സ്​​കൂ​ൾ മ​ദ​ർ പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ സു​ഹ​റ പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​ണെ​ങ്കി​ലും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നിടെ​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങിയത്. ക​ഴി​ഞ്ഞ ത​വ​ണ ആ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​നാ​ണ് യു.​ഡി.​എ​ഫി​െൻറ മു​ഹ​മ്മ​ദ​ലി മു​തു​കു​നി ജ​യി​ച്ച് ക​യ​റി​യ​ത്.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ഒ.​ടി. അ​സ്മ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്​​ട്രീ​യ​ത്തി​െൻറ അ​നു​ഭ​വ​സ​മ്പ​ത്തുണ്ടായിരുന്നു. ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന വ​നി​ത നേ​താ​വ് കൂ​ടി​യാ​യ അ​സ്മ​യു​ടെ നാ​ലാം അ​ങ്ക​മായിരുന്നു ഇത്. അ​സ്മ​ നേരത്തേ വാർഡ് മെംബറായിരുന്നു. ഉ​മ്മ​മാ​രു​ടെ രാ​ഷ്​​ട്രീ​യ പോ​രാ​ട്ട​ത്തി​ന് മു​ഫീ​ദും ഭാ​ര്യ ഷ​ഹ​ല​യും ഉ​റ​ച്ച പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ടായിരുന്നു.

Tags:    
News Summary - udf candidate won in panthalayani block after relatives fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.