തിരുവനന്തപുരം : ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുക, സര്‍ക്കാര്‍ ചെലവിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വര് ഗ്ഗീയ മതില്‍ സംഘടിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടും യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ 17 -ാം തീയതി തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് സെക്രട്ടേയറ്റിനുമുന്നിലും മറ്റു ജില്ലകളില്‍ കളക്‌ട്രേറ്റുകള്‍ക്കുമുന്നിലും ധര്‍ണ ്ണകള്‍ നടത്തുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമ ുന്നില്‍ നടക്കുന്ന ധര്‍ണ്ണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് കെ. മുരളീധരന്‍ എം.എല്‍.എയും ആലപ്പുഴ ആര്‍.എസ്.പി. നേതാവ് എ.എ അസീസ്, കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുംകേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും പങ്കെടുക്കും.
ഇടുക്കിയില്‍ പി.ജെ.ജോസഫും എറണാകുളത്ത് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാൻ, തൃശ്ശൂരില്‍ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, പാലക്കാട് വി.എസ്. വിജയരാഘവന്‍ എക്‌സ്. എം.പി, മലപ്പുറത്ത് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീർ, വയനാട് മുന്‍മന്ത്രി പി. ശങ്കരൻ, കണ്ണൂരില്‍ കെ.സി. ജോസഫ് എം.എല്‍.എ.യും, കാസര്‍ഗോഡ് കെ.എം.ഷാജി എം.എല്‍.എ.യും ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
കോഴിക്കോടും പത്തനംതിട്ടയിലും നേരെത്തെ നിശ്ചയിച്ച കോണ്‍ഗ്രസ് പരിപാടികള്‍ നടക്കുന്നതിനാല്‍ ധര്‍ണ്ണ മറ്റൊരു ദിവസം നടത്തുമെന്നും ബെന്നി ബഹനാന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.