തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടതിനെ രാഷ്ട്രീയമായി അനുകൂലമാക്കി മാറ്റാൻ യു.ഡി.എഫ്. തോൽവി ഭയന്ന് കേസിനെ ഭരണപക്ഷം ആയുധമാക്കുന്നെന്ന് ആരോപിക്കുന്നതോടൊപ്പം അകന്നുപോയ സ്വന്തം വോട്ടുബാങ്കിനെ തിരികെെയത്തിക്കുന്നതിനും യു.ഡി.എഫ് ശ്രമം തുടങ്ങി. സർക്കാർ നീക്കം ഭരണമുന്നണിയിൽ ആശയക്കുഴപ്പത്തിന് വഴിവെക്കുമെന്നും അവർ കണക്കുകൂട്ടുന്നു.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ അമരക്കാരനായി നിയോഗിച്ചതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിക്കെതിരെ നീക്കം തുടങ്ങിയത്. ഒരാഴ്ചക്കിടെ രണ്ടാമത്തെ അന്വേഷണമാണ് അദ്ദേഹത്തിനെതിരെ പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെ തുടർഭരണം അവകാശപ്പെടുന്ന ഭരണപക്ഷം ഉമ്മൻ ചാണ്ടിയെ എത്രമാത്രം ഭയപ്പെടുന്നുെവന്നതിെൻറ തെളിവായാണ് ഇതിനെ യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. തുടർഭരണം പരസ്യമായി അവകാശപ്പെടുേമ്പാഴും അതില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് അഞ്ചുവര്‍ഷവും മൗനംപാലിച്ചശേഷം ഇപ്പോൾമാത്രം സോളാർ കേസ് കുത്തിപ്പൊക്കി കൊണ്ടുവരുന്നതെന്നാണ് യു.ഡി.എഫിെൻറ പ്രചാരണം.
സർക്കാറിനെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ പേരിൽ കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാറും ഭരണപക്ഷവും ശക്തമായി പ്രതികരിക്കുേമ്പാഴാണ് എതിർപക്ഷത്തെ പ്രമുഖ നേതാവിനെതന്നെ ഉന്നമിട്ട് അവർക്ക് കേന്ദ്ര ഏജൻസിയെ സമീപിക്കേണ്ടിവന്നതെന്ന വൈരുധ്യവുമുണ്ട്. ഇതും സ്വർണക്കടത്ത് അന്വേഷണത്തിലെ മെല്ലപ്പോക്കും സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിെൻറ ഭാഗമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
അഞ്ചുവർഷം കാത്തിരുന്നശേഷം ഭരണത്തിെൻറ അവസാനനിമിഷം കേസ് സി.ബി.െഎക്ക് വിട്ട നടപടി രാഷ്ട്രീയമായി ഗുണകരമാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ഇതിൽ ഭരണപക്ഷത്തെ ചില ഘടകകക്ഷികൾക്കും ആശങ്കകളുണ്ട്. ഇേപ്പാൾ എൽ.ഡി.എഫിലെ ജോസ് കെ.മാണിയുടെ പ്രതികരണം അതിെൻറ സൂചനയാണ്.
സി.ബി.െഎ അന്വേഷണത്തെ നിയമപരമായി പ്രതിരോധിേക്കണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. ഉമ്മൻ ചാണ്ടിക്കെതിരായ നീക്കം വൈകാരിക വിഷയമാകുന്നത് രാഷ്ട്രീയമായി ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് ഇത്. അതിലൂടെ നഷ്ടമായ വോട്ട് ബാങ്കിനെ തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് അവർ വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.