നിർമാണ നിരോധനം: ഇടുക്കിയിൽ തിങ്കളാഴ്ച യു.ഡി.എഫ് ഹർത്താൽ

തൊടുപുഴ: ഇടുക്കി ജില്ലയിൽ നവംബർ 28ന് യു.ഡി.എഫ് ഹർത്താൽ നടത്തും. നിർമാണ നിരോധനം, ബഫർ സോൺ, ഭൂപ്രശ്‌നങ്ങൾ, കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ എന്നിവയിൽ​ ​ പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചാണ്​ ഹർത്താലിന്​ ആഹ്വാനം ചെയ്തിരിക്കുന്നത്.

വ്യവസായ സംരംഭകത്വ സെമിനാറിൽ പങ്കെടുക്കാൻ മന്ത്രി പി. രാജീവ് ഇടുക്കിയിലെത്തുമെന്ന് അറിയിച്ചിരിക്കുന്ന ദിവസമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഹർത്താലുമായി സഹകരിക്കണമെന്ന്​ യു.ഡി.എഫ്​ നേതാക്കൾ ആവശ്യപ്പെട്ടു. 

Tags:    
News Summary - UDF hartal on Monday in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.