തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞടുപ്പിെൻറ ആദ്യഘട്ട വോെട്ടടുപ്പ് കഴിഞ്ഞതോടെ യു.ഡി.എഫ് കേന്ദ്രങ്ങൾ കൂടുതൽ ആത്മവിശ്വാസത്തിൽ. പ്രതികൂല സാഹചര്യത്തിലും മികച്ച പോളിങ്ങുണ്ടായത് വിജയപ്രതീക്ഷ വർധിപ്പിക്കുന്നതായി യു.ഡി.എഫ് വിലയിരുത്തി. വോെട്ടടുപ്പ് നടന്ന അഞ്ച് ജില്ലകളിലും മികച്ച പോളിങ്ങാണ് നടന്നത്. ഇനി തെരഞ്ഞെടുപ്പ് നടക്കേണ്ട ജില്ലകളിലും പോളിങ് വർധനക്ക് അത് സഹായകമാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം തന്നെയാണ് ഇത്തവണയും. അവസാന കണക്കുകൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എങ്കിലും നിലവിലുള്ള കോവിഡ് സാഹചര്യം വോെട്ടടുപ്പിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ഉൾഭയം എല്ലാ മുന്നണികൾക്കുമുണ്ടായിരുന്നു. എന്നാൽ, അതിൽ കാര്യമില്ലെന്നാണ് ആദ്യഘട്ട വോെട്ടടുപ്പിെൻറ ജനപങ്കാളിത്തം വ്യക്തമാക്കുന്നത്.
പോളിങ് ശതമാനത്തിൽ കുറവുണ്ടായാൽ സ്വാഭാവികമായും അത് തങ്ങളെ ബാധിക്കുമെന്ന ആശങ്ക യു.ഡി.എഫിനുണ്ടായിരുന്നു. അത്തരെമാരു സാഹചര്യം ഒഴിവായതാണ് യു.ഡി.എഫിെൻറ പ്രതീക്ഷ വർധിപ്പിച്ചിരിക്കുന്നത്.
പ്രതികൂല സാഹചര്യത്തിലും േപാളിങ് ശതമാനം വർധിപ്പിച്ചത് കേന്ദ്ര-സംസ്ഥാന സർക്കാറുകളോടുള്ള ജനങ്ങളുടെ എതിർപ്പാണെന്ന വിലയിരുത്തലാണ് അവർക്കുള്ളത്. സംസ്ഥാന ഭരണത്തിലെ അഴിമതിയും പാചകവാതകം ഉൾപ്പെടെ ഇന്ധനവിലയിൽ കേന്ദ്രസർക്കാർ അടിക്കടി വരുത്തുന്ന വർധനയുമാണ് പോളിങ് വർധിക്കാൻ കാരണമെന്നാണ് അവരുടെ വിശ്വാസം. വോെട്ടടുപ്പ് നടന്ന മൂന്ന് ജില്ലകൾ കാർഷികമേഖലക്ക് പ്രാധാന്യമുള്ളവയായിരുന്നു. കേന്ദ്രസർക്കാറിെൻറ കർഷകവിരുദ്ധ നിലപാട് വോെട്ടടുപ്പിൽ പ്രതിഫലിച്ചെന്നും യു.ഡി.എഫ് കരുതുന്നു.
ലോക്സഭ തെരെഞ്ഞടുപ്പിൽ, ശബരിമല വിഷയം തിരിച്ചടിയായതുപോലെ ഇത്തവണ സ്വർണക്കടത്ത് ആരോപണം സംസ്ഥാന സർക്കാറിന് തിരിച്ചടിയുണ്ടാക്കുമെന്ന വിശ്വാസവും യു.ഡി.എഫ് പ്രകടിപ്പിക്കുന്നു. ഇന്നലെ വോെട്ടടുപ്പ് നടന്ന തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിൽ യു.ഡി.എഫിന് നല്ല പ്രതീക്ഷയാണുള്ളതെന്ന് വ്യക്തമാക്കിയ കൺവീനർ എം.എം. ഹസൻ, ഭൂരിപക്ഷം മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ഭരണം നേടുെമന്നും അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.