ആ​ത്​​മ​വി​ശ്വാ​സ​ത്തി​ൽ യു.​ഡി.​എ​ഫ് യോ​ഗം ഇ​ന്ന്​

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ മിന്നുംവിജയത്തിെൻറ ആത്മവിശ്വാസത്തിൽ യു.ഡി.എഫ് യോഗം വെള്ളിയാഴ്ച. ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനൊപ്പം അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന നിയമസഭസമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്കും രൂപം നല്‍കും.

സംസ്ഥാനത്തെ ആദ്യ സർക്കാറിെൻറ 60ാം വാർഷികവുമായി ബന്ധപ്പെട്ട് സർക്കാർ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ പെങ്കടുക്കുന്ന കാര്യത്തിലും തീരുമാനമെടുക്കും. പഴയ കരുത്തിലേക്ക് മുന്നണിയെ കൊണ്ടുവരണമെന്ന ആലോചനയും ശക്തമാണ്.  ഇടക്കാലത്ത് മുന്നണിവിട്ടുപോയ കേരള കോൺഗ്രസിലെ മാണി, പിള്ള ഗ്രൂപ്പുകളെ തിരികെ കൊണ്ടുവരണമെന്ന ആലോചന അണിയറയിൽ ശക്തമായിട്ടുണ്ട്.

ഇക്കാര്യത്തിൽ ആവശ്യമായ കൂടിയാലോചനകൾക്ക് മുന്നിട്ടിറങ്ങാൻ ലീഗ്നേതൃത്വം തയാറുമാണ്. മുന്നണിശക്തിപ്പെടുത്തൽ സംബന്ധിച്ച ചർച്ചകളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ അനൗപചാരിക കൂടിയാലോചനകൾ നടന്നേക്കാം.

ബി.െജ.പിയെ നേരിടാൻ എല്ലാവരും യോജിച്ചുനിൽക്കണമെന്ന നിലപാടിലാണ് ലീഗ്നേതൃത്വം. മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹീംകുഞ്ഞിനെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഇടക്കാലത്ത് പിള്ളഗ്രൂപ്പുമായി ലീഗിനുണ്ടായ അകൽച്ച പരിഹരിക്കാൻ ഇരുപാർട്ടികളിലെയും നേതാക്കൾ തമ്മിൽ അണിയറയിൽ ചർച്ച ആരംഭിച്ചു.

മുന്നണി വിട്ടുപോയെങ്കിലും മാണിഗ്രൂപ്പുമായി ഇപ്പോഴും ലീഗ് നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്വീകരിച്ച മൃദുഹിന്ദുത്വസമീപനം പ്രചാരണവിഷയമാക്കും. കഴിഞ്ഞദിവസം ചേർന്ന കെ.പി.സി.സി നേതൃയോഗം ഇൗ ആവശ്യം ഉന്നയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ വിവാദപ്രസ്താവനക്കെതിെര കോൺഗ്രസും ലീഗും രംഗത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയം നേടിയ പി.കെ. കുഞ്ഞാലിക്കുട്ടിെയ അഭിനന്ദിക്കുന്നതിെനാപ്പം സി.പി.എമ്മിെൻറ വർഗീയനിലപാട് തുറന്നുകാട്ടാനും തീരുമാനമെടുക്കും.

നിയമസഭസമ്മേളനത്തിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും യു.ഡി.എഫ് സ്വീകരിക്കുക. മൂന്നാർ, പൊലീസ്, റേഷൻ വിഷയങ്ങളിൽ സർക്കാറിെന പരമാവധി പ്രതിരോധത്തിലാക്കുകയെന്ന തന്ത്രമായിരിക്കും യു.ഡി.എഫിേൻറത്. കുടിവെള്ളക്ഷാമം, വൈദ്യുതിനിരക്ക് വർധന വിഷയങ്ങളിൽ സ്വീകരിക്കേണ്ട പ്രക്ഷോഭപരിപാടികള്‍ക്കും യു.ഡി.എഫ്യോഗം രൂപം നല്‍കും.

Tags:    
News Summary - UDF meeting held today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.