കേരള പൊലീസിനെതിരെ ഡൽഹിയിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: ജിഷ്ണുവിന്‍റെ അമ്മക്കും കുടുംബാംഗങ്ങൾക്കും നേരെ നടന്ന പൊലീസ് അതിക്രമങ്ങളിലുള്ള പ്രതിഷേധം രാജ്യ തലസ്ഥാനമായ ഡൽഹിയിലും അരങ്ങേറി. പാർലമെന്‍റിന് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ പ്രതിഷേധ ധർണ നടത്തി. പ്ലക്കാർഡ് ഉയർത്തി പിടിച്ച് പ്രതിഷേധിച്ച എം.പിമാർ സംസ്ഥാനത്ത് പൊലീസ് രാജ് നടപ്പാക്കുകയാണെന്ന് ആരോപിച്ചു. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഇ.ടി മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, എം.ഐ ഷാനവാസ്, എം.കെ രാഘവൻ, ആന്‍റോ ആന്‍റണി, കെ.സി വേണുഗോപാൽ അടക്കമുള്ളവർ പങ്കെടുത്തു.

ജിഷ്ണുവിന്‍റെ അമ്മയെ ആക്രമിച്ച സംഭവം ലോക്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് യു.ഡി.എഫ് എം.പിമാർ ലോക്സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ, എം.പിമാരുടെ ആവശ്യം സ്പീക്കർ സുമിത്ര മഹാജൻ അനുവദിച്ചില്ല.

Tags:    
News Summary - udf MPs from Kerala protest against police raj in the state in front of Mahatma Gandhi statue in the Parliament complex.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.