യു.ഡി.എഫ് പ്രകടനപത്രികയുടെ കരട് പുറത്തിറക്കി; ന്യായ് പദ്ധതി നടപ്പാക്കും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു.​ഡി.​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ ക​ര​ട് പു​റ​ത്തി​റ​ക്കി. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്ത് ന്യാ​യ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ദാ​രി​ദ്യം തു​ട​ച്ചു​നീ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഇൗ ​പ​ദ്ധ​തി പ്ര​കാ​രം പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ പ്ര​തി​മാ​സം 6000 രൂ​പ ഉ​റ​പ്പു​വ​രു​ത്തും.

സ​ര്‍ക്കാ​റി​െൻറ കൂ​ടു​ത​ല്‍ കൈ​ത്താ​ങ്ങ്, കൂ​ടു​ത​ല്‍ നി​ക്ഷേ​പം, കൂ​ടു​ത​ല്‍ തൊ​ഴി​ല്‍, കാ​രു​ണ്യ കേ​ര​ളം എ​ന്നീ നാ​ല് ത​ത്ത്വ​ങ്ങ​ളി​ല്‍ അ​ധി​ഷ്​​ഠി​ത​മാ​യി​രി​ക്കും പ്ര​ക​ട​ന​പ​ത്രി​ക. ജ​ന​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന ആ​ശു​പ​ത്രി​ക​ള്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കും. സ​ര്‍ക്കാ​ര്‍ സ​ഹാ​യം ആ​വ​ശ്യ​മാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍, തൊ​ഴി​ലാ​ളി​ക​ള്‍, തൊ​ഴി​ല്‍ര​ഹി​ത​ര്‍, വ​യോ​ധി​ക​ര്‍ എ​ന്നി​വ​ര്‍ക്കാ​യി സ്​​കോ​ള​ർ​ഷി​പ്, വേ​ത​നം, പെ​ൻ​ഷ​ൻ പ്രോ​ഗ്രാം എ​ന്നി​വ ന​ട​പ്പാ​ക്കും. റ​ബ​റി​ന്​ കി​ലോ​ക്ക്​ 250 രൂ​പ താ​ങ്ങു​വി​ല ഉ​റ​പ്പു​വ​രു​ത്തും.

നെ​ൽ ക​ര്‍ഷ​ക​ര്‍ക്കാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ വേ​ത​ന​വും തൊ​ഴി​ല്‍ദി​ന​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​മെ​ന്നും ക​ര​ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. 'സം​ശു​ദ്ധം, സ​ദ്​​ഭ​ര​ണം' എ​ന്നി​വ​യാ​ണ്​ യു.​ഡി.​എ​ഫ് ജ​ന​ങ്ങ​ള്‍ക്ക് ഉ​റ​പ്പു​ന​ല്‍കു​ന്ന​ത്. ജ​ന​ങ്ങ​ളോ​ട് കൂ​ടി​യാ​ലോ​ചി​ച്ചാ​കും പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്കു​ക. ജ​ന​ങ്ങ​ളു​ടെ കൂ​ടു​ത​ല്‍ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും aishwaryakeralam@gmail.com, peoplesmanifesto2021@gmail.com എ​ന്ന മെ​യി​ല്‍ ഐ.​ഡി​ക​ളി​ല്‍ അ​റി​യി​ക്കാം.

മാ​നി​ഫെ​സ്​​റ്റോ ക​മ്മി​റ്റി​യു​ടെ യോ​ഗം 17-20 തീ​യ​തി​ക​ളി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ന​ട​ക്കും.മാ​നി​ഫെ​സ്​​റ്റോ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ബെ​ന്നി ​െബ​ഹ​നാ​ന്‍, അം​ഗ​ങ്ങ​ളാ​യ എം.​കെ. മു​നീ​ർ, മോ​ന്‍സ് ജോ​സ​ഫ്, അ​നൂ​പ് ജേ​ക്ക​ബ്, യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ എ​ന്നി​വ​രും ക​ര​ട് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - UDF releases draft manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.