യു.ഡി.എഫ്. സെക്രട്ടറിയേറ്റ്, കളക്‌ട്രേറ്റ് ഉപരോധം നാളെ

തിരുവനന്തപുരം: പ്രളയാന്തര ഭരണസ്തംഭനം, ക്രമസമാധാനത്തകര്‍ച്ച, വിശ്വാസികളോടുള്ള വഞ്ചന എന്നിവയില്‍ പ്രതിഷേധിച ്ചുകൊണ്ട് യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ സംസ്ഥാനത്തെ മുഴുവന്‍ കലക്ടറേറ്റുകളും തിരുവനന ്തപുരത്ത് സെക്രട്ടേറിയറ്റും ഉപരോധിച്ച് പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബ ഹനാന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടറി​യേറ്റ് ഉപരോധിച്ച് അറസ്റ്റ് വരിക്കും. കൊല്ലത്തെ കലക്‌ട്രേറ്റ് ഉപരോധം ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ടയില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജനും ആലപ്പുഴയിൽ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കലക്‌ട്രേറ്റ് ഉപരോധം ഉദ്​ഘാടനം ചെയ്യും.

എറണാകുളത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂർ, തൃശ്ശൂരില്‍ ക്യാമ്പയില്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. മുരളീധരൻ, പാലക്കാട് നിയമസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ.എം.കെ. മുനീർ, എന്നിവർ ഉപരോധം ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് കലക്‌ട്രേറ്റ് ധര്‍ണ്ണ കെ.പി.സി.സി. പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനും വയനാട്ടിൽ മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യും മലപ്പുറത്ത് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.യും കണ്ണൂരില്‍ കേരള കോണ്‍ഗ്രസ് (എം) വിഭാഗം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫും കാസര്‍ഗോഡ് കെ.പി.സി.സി. വര്‍ക്കിങ്​ പ്രസിഡൻറ്​ കെ.സുധാകരനും കലക്‌ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുമെന്നും യു.ഡി.എഫ്. കണ്‍വീനര്‍ അറിയിച്ചു.

Tags:    
News Summary - udf secretariate, collectorate picketing wednesday -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.