ഹരിപ്പാട്: യു.ഡി.എഫ് ഐതിഹാസികമായ വിജയം നേടാൻ പോകുമെന്ന് രേമശ് ചെന്നിത്തല. പിണറായി വിജയനും സർക്കാറിനുമെതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമേതം വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് തിരിച്ച് വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ഐതിഹാസിക വിജയം യു.ഡി.എഫ് നേടും ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും. എൽ.ഡി.എഫ് സർക്കാറിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുേമ്പാൾ എൽ.ഡി.എഫ് കടപുഴകും, ബി.ജെ.പിയുടെ അഡ്രസുണ്ടാകില്ല.
ഈ സർക്കാറിനെ താഴെയിറക്കാനുള്ള ജനങ്ങളുടെ അവസരമാണിത്. ഏകാധിപത്യത്തിനും സേചാധിപത്യത്തിനുമെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണിത്. ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും. ഞങ്ങൾ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. കേരള ജനത ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊള്ളയും അഴിമതിയും നടത്തിയ ഈ ദുർഭരണം ജനങ്ങൾക്ക് മടുത്തു.
നിരീശ്വരവാദിയായ പിണറായി വിജയൻ അയ്യപ്പന്‍റെ കാല്പിടിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പനും ദേവഗണങ്ങളും സർക്കാറിനൊപ്പമാണെന്ന് പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പ ഭക്തൻമാരുടെ വികാരങ്ങളെ ചവിട്ടിമെതിച്ച ഒരു മുഖ്യമന്ത്രിയോട് അയ്യപ്പനും പൊറുക്കില്ല, അയ്യപ്പ വിശ്വാസികളും പൊറുക്കില്ല. ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രിയാണിത്. തീർച്ചയായും അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവും പിണറായി വിജയനും സർക്കാറിനുമെതിരെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.