പുതുപ്പള്ളിയിൽ യു.ഡി.എഫ് റെക്കോർഡ് ഭൂരിപക്ഷം നേടും -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന് മുസ്ലിം ലീഗ് നിയമസഭാക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പുതുപ്പള്ളിയിലെ ജനങ്ങളെ കണ്ടാൽ അതു മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാറിന് അവകാശപ്പെടാൻ ഒന്നുമില്ല. ഓണം വറുതിയിലായിരുന്നു. സർക്കാറിന്‍റെ വിലയിരുത്തലാകുമെന്ന് സി.പി.എമ്മും യു.ഡി.എഫും പറഞ്ഞിട്ടുണ്ട്.

പുതുപ്പള്ളിയിൽ നിലത്തിരുന്നാണ് ഉമ്മൻചാണ്ടി നിവേദനങ്ങൾ വാങ്ങി അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തത്. ഇത് പുതുപ്പള്ളിയിലെ വോട്ടർമാരിൽ പ്രകടമാണ്. അവരുടെ തൃപ്തി വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 


Tags:    
News Summary - UDF will get record majority in Puthupally -P.K. Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.