തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രചരണം നടത്താൻ യു.ഡി.എഫ് തീരുമാനം. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മേഖലാ ജാഥകള്‍ ഫെബ്രുവരി 12 മുതല്‍ 20 വരെ നടക്കുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. മേഖലാ ജാഥകളെക്കുറിച്ച് ആലോചിക്കാന്‍ കന്‍റോൺമെന്‍റ് ഹൗസില്‍ യു.ഡി.എഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യു.ഡി.എഫ് സബ്കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ മേഖലാ ജാഥ മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കോഴിക്കോട്, മലപ്പുറം പാലക്കാട് ജില്ലകളിലെ മേഖലാ ജാഥ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസൻ, തൃശൂര്‍, എറണാകുളം, ആലപ്പുഴ മേഖലാ ജാഥ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍ എം.എല്‍.എ, കോട്ടയം, ഇടുക്കി മേഖലാ ജാഥ ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം മേഖലാ ജാഥ ആർ.എസ്.പി നേതാവ് എം.കെ. പ്രേമചന്ദ്രന്‍ എം.പി എന്നിവർ നയിക്കും.
മേഖലാ ജാഥകളുടെ വിജയത്തിനായി ജനുവരി 19, 20 തീയതികളില്‍ ആലോചനാ യോഗം ചേരും. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, സബ്കമ്മിറ്റി കണ്‍വീനര്‍ എം.എം. ഹസന്‍, എം.കെ. പ്രേമചന്ദ്രന്‍ എം.പി, ചാരുപാറ രവി, അനൂപ് ജേക്കബ് എം.എല്‍.എ, സി.പി.ജോണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.