നിലമ്പൂർ (മലപ്പുറം): ചാലിയാറിൽ എൽ.ഡി.എഫിന് തുടർഭരണം നഷ്ടപ്പെട്ടെങ്കിലും പ്രസിഡൻറ് പദം ലഭിക്കും. ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്. കഴിഞ്ഞ തവണ ഏഴ് വീതം സീറ്റുകൾ നേടി എൽ.ഡി.എഫും യു.ഡി.എഫും തുല്യത നേടിയെങ്കിലും നറുക്കെടുപ്പിലൂടെ പ്രസിഡൻറ് പദം ഇടതുപക്ഷത്തിന് ലഭിക്കുകയായിരുന്നു. ഇത്തവണ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പട്ടിക വർഗ സംവരണമാണ്.
യു.ഡി.എഫിന് എട്ടും എൽ.ഡി.എഫിന് ആറും സീറ്റുകളാണ് ലഭിച്ചത്. എന്നാൽ, പട്ടിക വർഗ സംവരണ സീറ്റിൽ എൽ.ഡി.എഫിെൻറ മനോഹരനാണ് ജയിച്ചത്. യു.ഡി.എഫിന് പട്ടിക വർഗ സീറ്റിൽ ജയിക്കാനായില്ല. എൽ.ഡി.എഫിനെക്കാൾ രണ്ട് സീറ്റ് അധികം നേടിയെങ്കിലും യു.ഡി.എഫിൽ പ്രസിഡൻറ് പദത്തിലേറാൻ ആളില്ലാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.