യു.കെ കരിയർ ഫെയർ രണ്ടാം ഘട്ടം: മെയ് നാലു മുതൽ ആറു വരെ കൊച്ചിയിൽ

തിരുവനന്തപുരം : നോർക്ക റൂട്ട്സും യു.കെ യിൽ എൻ.എച്ച്.എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത്ആൻഡ് കെയർ പാർട്ടണർഷിപ്പും മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയർ ഫെയറിന്റെ രണ്ടാമത്തെ എഡിഷൻ മെയ് നാല്, അഞ്ച്, ആറ് തീയതികളിൽ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും.

യു.കെ.യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് ഡോക്ടർ, നഴ്സ് വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്. ഒ.ഇ.ടി-ഐ.ഇ.എൽ.ടി.എസ് ഭാഷാ യോഗ്യതയും ( ഒ.ഇ.ടി പരീക്ഷയിൽ റീഡിങ്, സ്പീക്കിങ്, ലിസനിങ് എന്നിവയിൽ ബി ഗ്രേഡും എഴുത്തിൽ സി പ്ളസും അല്ലെങ്കിൽ ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ റീഡിങ്, സ്പീക്കിങ്, ലിസനിങ് സ്കോർ ഏഴും എഴുത്തിൽ സ്കോർ 6.5 ) നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ളോമയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം.

കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ ഒ.ഇ.ടി പരീക്ഷയിൽ ഏതെങ്കിലും രണ്ട് മോഡ്യൂളിന് ബി ഗ്രേഡോ ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ ഏതെങ്കിലും രണ്ട് മോഡ്യൂളിന് സ്കോർ ഏഴോ ലഭിച്ച നഴ്സുമാർക്കും അപേക്ഷിക്കാം.

ഉദ്യോഗാർഥികൾക്ക് uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സി.വി, ഒ.ഇ.ടി സ്കോർ എന്നിവ അയക്കാവുന്നതാണ്. ഡോക്ടർമാരിൽ ജനറൽ മെഡിസിൻ, അനസ്തെറ്റിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്കാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട വിഭാഗങ്ങളിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലാബ് നിർബന്ധമില്ല.

വിശദ വിവരങ്ങൾക്ക് 1800 425 3939 ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ് എന്ന് നോർക്കാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tags:    
News Summary - UK Career Fair Phase 2: May 4th to 6th in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.