ആഘോഷ വീഥികൾ നിശ്ചലമായി; ഓരോ മുഖങ്ങളിലും ഭയവും നിസഹായതയും

യു.കെയിൽ എവിടെയും രാവും പകലും ആഘോഷമായിരുന്നു. വീതികൂടിയ റോഡുകളിൽ തിങ്ങിനിറഞ്ഞ വാഹനങ്ങൾ, റോഡിനിരുവശ ത്തും നടന്നുനീങ്ങുന്ന ചെറുപ്പക്കാരുടെയും പ്രായമായവരുടെയും കൂട്ടം. ചിരിയും വർത്തമാനവും. സജീവമായ മാർക്കറ്റുക ളും ഷോപ്പിങ് മാളുകളും പാർക്കുകളും. വിദ്യാർഥികൾ, മലയാളികളടക്കം ഇന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളിൽ നിന്നുള്ളവർ, മറ്റു രാജ്യക്കാർ എല്ലാവരുടെയും ഒത്തുകൂടലും ആഘോഷവും ഇവിടത്തെ തെരുവുകളെ സജീവമാക്കിയിരുന്നു.

എന്നാൽ, ഇവയ് ​ക്കുമീതെ മരണത്തി​​െൻറ ഭീതി ഇരുൾമൂടി നിൽക്കാൻ തുടങ്ങിയിട്ട്​ അധിക ദിവസങ്ങളായിട്ടില്ല. പരസ്​പരം കണ്ണുകൊണ്ട ുപോലും വർത്തമാനം പറയാൻ മടിക്കുന്ന ജനങ്ങൾ. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഒപ്പം പോലും റോഡിലേക്ക്​ ഇറങ്ങ ാൻ പേടി. അടുത്തുനിന്ന്​ ഒരാൾ തുമ്മിയാൽ പോലും സംശയത്തോടെയായിരിക്കും പിന്നീടുള്ള നോട്ടവും പെരുമാറ്റവും. കൊ റോണ അത്രയധികം ആഴത്തിലാണ്​ യു.കെയിലെ ജനങ്ങളെ ഭീതിയിലാഴ്​ത്തിയത്​.

ദിനംപ്രതി രോഗബാധിതരുടെ എണ്ണം ഇവിടെ കൂടിവരുന്നു. മരണസംഖ്യയും ഉയരുന്നു. 600ൽ അധികം പേർക്കാണ്​ യു.കെയിൽ കോവിഡ്​ 19 റിപ്പോർട്ട്​ ചെയ്​തത്​. പത്തിലധികം പേർ മരിക്കുകയും ചെയ്​തു. പ്രായമായവരെയാണ്​ കൂടുതലായും വൈറസ്​ ബാധ തളർത്തിയത്​. മരണവും അങ്ങനെതന്നെ. ഏറ്റവും അധികം രോഗബാധിതരുള്ള ഇംഗ്ലണ്ട്​ നഗരം വിജനമായിട്ട്​ ദിവസങ്ങളായി. 491 ​പേർക്കാണ്​ ഇംഗ്ലണ്ടിൽ രോഗം പിടിപെട്ടത്​.

പുറത്തിറങ്ങാൻ പോലും ആളുകൾ മടിക്കുന്നു. അവശ്യഘട്ടങ്ങളിലല്ലാതെ വീടിന്​ പുറത്തേക്കുപോലും ആരും ഇറങ്ങാറില്ല. ഇറങ്ങിയാൽതന്നെ ആരോടും മിണ്ടാനോ സങ്കടം പറയാനോ നിൽക്കാതെ ആവശ്യം സാധിച്ച്​ തിരികെ വീട്ടിലെത്തും. സ്​കോട്​​ലൻഡിൽ 60ഓളം പേർക്കാണ്​ കൊറോണ റിപ്പോർട്ട്​ ചെയ്​തത്​. നോർത്തേൺ അയർലൻഡിൽ 20 പേർക്കും വെയിൽസിൽ 25 പേർക്കും ഇതുവരെ കോവിഡ്​-19 റിപ്പോർട്ട്​ ചെയ്​തു. 30,000ത്തിൽ അധികം പേരാണ്​ കൊറോണ പരിശോധനക്ക്​ ഇവിടെ വിധേയരായത്​. ശരീര ഊഷ്​മാവിലെ ചെറിയ വ്യതിയാനം പോലും ആളുകളുടെ ഹൃദയമിടിപ്പ്​ കൂട്ടും.

കോവിഡ്-19 പടർന്നുപിടിക്കുന്നതിനെപറ്റി പഠിക്കാനായി പ്ര​ത്യേക സംഘത്തെ യു.കെ സർക്കാർ നിയോഗിച്ചിട്ടുണ്ട്​. കോബ്ര കമ്മിറ്റി എന്നറിയപ്പെടുന്ന ഇൗ സംഘം കൊറോണ ബാധിച്ചവരെയും വ്യാപകമായി പടർന്നുപിടിച്ച സ്​ഥലങ്ങളിലും നിരന്തര പരിശോധന നടത്തിവരുന്നുണ്ട്​. സർക്കാരി​​െൻറ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഇവിടെ നടപ്പാക്ക​ുന്നുണ്ട്​. കർശന നിർദേശങ്ങൾ ആ​െണങ്കിൽപോലും അവ മടികൂടാതെ അനുസരിക്കാൻ ഇവിടത്തെ എല്ലാ ജനങ്ങളും തയാറാവു​ന്നുണ്ടെന്നതാണ്​ മറ്റൊരു പ്രത്യേകത.

വിവിധ ഇടങ്ങളിലേക്കുള്ള ആയിരത്തോളം വിമാന സർവിസുകളാണ്​ ഇവിടെ നിർത്തലാക്കിയത്​. യൂറോപ്പിൽ കൊറോണ ഏറ്റവുമധികം ഭീതി വിതച്ച ഇറ്റലിയിലേക്കുള്ള സർവിസുകൾ ഉൾപ്പെടെയാണിത്​. കൊ​റോണ മൂലം നാട്ടിലേക്ക്​ മടങ്ങാൻ ഉദ്ദേശിച്ച മലയാളികളടക്കം ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്​. രാജ്യത്തിനകത്തേക്കും പുറത്തേക്കും സന്ദർശിക്കുന്നതിൽ കർശന നിരീക്ഷണമാണ്​ ഇവിടെ നടപ്പാക്കുന്നത്​.

രോഗം പിടിപെടാതിരിക്കാൻ സ്വീകരിക്കുന്ന മുൻകരുതലുകളുടെ ഭാഗമായി സൂപ്പർമാർക്കറ്റുകളിൽനിന്നും മറ്റും വൻതോതിൽ ഹാൻഡ്​ ​സാനിറ്റൈസറും ഹാൻഡ്​ വാഷും ടിഷ്യൂപേപ്പറും വാങ്ങി സൂക്ഷിച്ചുവെക്കുന്നുണ്ട്​. ഇതു കാരണം ഇത്തരത്തിലുള്ള ഒരു അണുനാശിനികളും ഇവിടെ കിട്ടാനില്ല. ഭക്ഷണ സാധനങ്ങളും മറ്റു അവശ്യ വസ്​തുക്കളും ആളുകൾ വൻതോതിൽ വാങ്ങി ശേഖരിച്ചുവെക്കുന്നുണ്ട്​.

സർക്കാർ ബോധവത്​കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുനിരത്തുകളിലും ഓഫിസുകളിലുമെല്ലാം മുൻകരുതൽ നിർദേശങ്ങളും മറ്റും പ്രദർശിപ്പിച്ചിട്ടുണ്ട്​. പൊതുപരിപാടികളെല്ലാം റദ്ദാക്കി. ഏതെങ്കിലും തരത്തിലുള്ള കൂടിച്ചേരലുകളുണ്ടാകുന്നുണ്ടെങ്കിൽ വിരലിലെണ്ണാവുന്നവർ മാത്രം പ​ങ്കെടുക്കും. മാസ്​ക്​ ധരിച്ചും മറ്റും പുറത്തിറങ്ങാനുള്ള മടിയും ആളുകൾ പ്രകടമാക്കുന്നുണ്ട്​. മാസ്​ക്​ ധരിക്കാതെ ഒറ്റക്ക്​ നടന്നുപോകുന്നവരെയും വഴികളിൽ കാണാം.

കൊറോണ മൂലം മരണപ്പെട്ട രോഗിക​ളുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരെയും വീട്ടുനിരീക്ഷണത്തിലാക്കി. ഇവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നത്​ ആരോഗ്യപ്രവർത്തകർ എത്തിയാണ്​. കൊറോണ ബാധിതരെ ശുശ്രൂഷിച്ച നഴ്​സുമാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. ജനജീവിതം സാധാരണ നിലയിലേക്കെത്താൻ മാസങ്ങൾ വേണ്ടിവരും. ഉറ്റവരെ നഷ്​ടപ്പെട്ടതിലെയും ഒറ്റപ്പെടലി​​െൻറയും മുറിവുകൾ ഇവിടത്തെ ജനതയുടെ മുഖങ്ങളിൽ തെളിഞ്ഞുകാണാം.

Tags:    
News Summary - UK Covid 19 Situations Explained Malayali -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.