കൊച്ചി: പി.ടി. തോമസിന്‍റെ നിലപാടുകൾക്കുള്ള അംഗീകാരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തന്‍റെ സ്ഥാനാർഥിത്വമെന്ന് ഉമ തോമസ്. എന്നിലർപ്പിച്ച ഈ ചുമതല പി.ടി. തോമസ് ഏത് രീതിയിൽ നടപ്പാക്കിയിരുന്നോ അതേ രീതിയിൽ ഏറ്റെടുത്ത് തുടരും.
ഏകകണ്ഠമായി പാർട്ടിയെടുത്ത തീരുമാനമാണ് എന്‍റെ സ്ഥാനാർഥിത്വം. പി.ടി. തോമസ് എന്നും കോൺഗ്രസിന്‍റെ അനുസരണയുള്ള നേതാവായിരുന്നു. അതേ പാത തുടരും.
എതിരാളി ആരായാലും രാഷ്ട്രീയമായി തന്നെ നേരിടും. ഡൊമിനിക് പ്രസന്‍റേഷൻ പി.ടി. തോമസിന്‍റെ ഏറ്റവുമടുത്ത സുഹൃത്താണ്. അദ്ദേഹത്തിന് ഒരിക്കലും തന്നെ തള്ളിപ്പറയാനാകില്ല. സ്ഥാനാർഥിത്വത്തിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല.
കെ.വി. തോമസിനെ പോലെ തലമൂത്ത ഒരു നേതാവ് കോൺഗ്രസിനെതിരായി നിൽക്കുമെന്ന് കരുതുന്നില്ല. അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങും. പി.ടി. തോമസിനെ ഹൃദയത്തിലേറ്റിയവരാണ് തൃക്കാക്കരയിലെ ജനങ്ങൾ. അദ്ദേഹത്തിനായി ഒരു വോട്ട് ജനങ്ങൾ എനിക്ക് തരാതിരിക്കില്ല. എൽ.ഡി.എഫിനെ 99 സീറ്റിൽ തന്നെ ഒതുക്കി നിർത്താനാകുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.