കണ്ണൂർ: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി മുഹമ്മദ് നജീബിനെ കാണാതായി രണ്ടു വർഷമായിട്ടും തുടരുന്ന നിസ്സംഗതക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുെമന്ന് ജെ.എൻ.യു ഗവേഷക വിദ്യാർഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദ് കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേസിൽ അന്വേഷണമവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസം സി.ബി.െഎ അറിയിച്ചിരിക്കുകയാണ്. അന്വേഷണം തുടങ്ങാത്ത കേസിൽ എങ്ങനെയാണ് സി.ബി.െഎ അന്വേഷണമവസാനിപ്പിക്കുക എന്നാണ് നജീബിെൻറ മാതാവ് ഫാത്തിമ നഫീസ് ചോദിക്കുന്നത്. അതാണ് തങ്ങൾക്കും ചോദിക്കാനുള്ളത്. പ്രതികളുടെ മൊബൈൽ ഫോൺ തുറക്കാനാവുന്നില്ലെന്നുൾപ്പെടെയുള്ള ബാലിശമായ കാരണങ്ങളാണ് സി.ബി.െഎ കോടതിയിൽ ബോധിപ്പിച്ചത്. പിന്നെ എങ്ങനെ നീതി ലഭിക്കും? മോദി സർക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ രാജ്യത്ത് അക്രമമഴിച്ചുവിടുകയാണ്.
മുസ്ലിമാണെങ്കിൽ തീവ്രവാദിയും ദലിതനാണെങ്കിൽ നക്സലുമാക്കി മുദ്രകുത്തുകയാണ് കാമ്പസിൽ. ഇപ്പോഴും സംഘർഷങ്ങളുണ്ടാവുേമ്പാൾ ‘നജീബിനെ അയച്ചിടത്തേക്ക് നിങ്ങളെയും അയക്കും’ എന്നാണ് എ.ബി.വി.പി പ്രവർത്തകർ ആക്രോശിക്കുന്നത് -ഉമർ കൂട്ടിച്ചേർത്തു. ഇന്നലെ നജീബും രോഹിത് വെമുലയും ആയിരുന്നെങ്കിൽ നാളെ നമ്മളിൽ ആരുമാവാമെന്നും ആരും സുരക്ഷിതരല്ലെന്നും ഉമർ ഖാലിദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.