യു.എന്‍.എ കേസ്: മിനുട്ട്സിലും കൃത്രിമം നടന്നതിന് തെളിവുകള്‍

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യു.എൻ.എയിലെ സാമ്പത്തിക തട്ടിപ്പ്​ ഒളിപ്പിക്കാനായി മിനിറ്റ്​സ്​ ബുക്കിലും കൃത്രിമം കാട്ടിയതായി അന്വേഷണസംഘം കണ്ടെത്തി. ഭാരവാഹികള്‍ കൈമാറിയ മിനിറ്റ്​സ്​ ബുക്കിലാണ്​ കൃത്രിമം കണ്ടെത്തിയത്​. കേസ്​ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്​ ഇക്കാര്യം ഹൈകോടതിയിലും അറിയിച്ചിട്ടുണ്ട്​. മിനിറ്റ്​സ് ബുക്കില്‍ രേഖപ്പെടുത്തിയ അംഗങ്ങളുടെ ഒപ്പും വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്​. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്​റ്റർ ചെയ്ത ശേഷം തയാറാക്കിയതാകാം മിനിറ്റ്​സ് ബുക്കെന്നാണ്​ അന്വഷണ സംഘത്തി​​െൻറ നിഗമനം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിന് യു.എന്‍.എ ചേർന്ന സംസ്ഥാന സമിതി കാര്‍ വാങ്ങുന്നതിന് തീരുമാനമെടുത്തിരുന്നു. ഇക്കാര്യം മിനിറ്റ്​സ്​ ബുക്കിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്​. എന്നാൽ, ഇതില്‍ വാഹനത്തി​​െൻറ രജിസ്​റ്റർ നമ്പറും രേഖപ്പെടുത്തിയതാണ്​ സംശയം വർധിപ്പിക്കുന്നത്​. ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌നയുടെ പേരിൽ വാങ്ങിയ കാർ 2018 മാര്‍ച്ച് ആറിനാണ് ഷോറൂമിൽനിന്ന്​ ഡെലിവറി ചെയ്തത്. 19ന് രജിസ്​ട്രേഷനും നടത്തി. എന്നാൽ, 19ന് രജിസ്ട്രേഷൻ നടത്തിയ വാഹനത്തി​​െൻറ നമ്പര്‍ രണ്ടാം തീയതി നടന്ന യോഗത്തി​​െൻറ മിനിറ്റ്​സിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്​!

സാമ്പത്തിക തട്ടിപ്പ്​ കേസിൽ സംഘടനയുടെ ദേശീയ പ്രസിഡൻറ്​ ജാസ്​മിൻ ഷാ, ഭാര്യ ഷബ്​ന എന്നിവർ ഉൾപ്പെടെ എട്ട്​ പ്രതികളാണുള്ളത്​​.



Tags:    
News Summary - UNA Case Minutes Jasminsha-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.