യു.എൻ.എ തട്ടിപ്പ്: ജാസ്മിൻ ഷാ അടക്കം നാലു പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യു​നൈ​റ്റ​ഡ് ന​ഴ്സ​സ്​ അ​സോ​സി​യേ​ഷ​ൻ (യു.​എ​ൻ.​എ) യുടെ സാമ്പത്തിക തട്ട ിപ്പുമായി ബന്ധപ്പെട്ട് ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ അടക്കം നാലു പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാന പ് രസിഡന്‍റ് ഷോബി ജോസഫ്, നിതിൻ മോഹൻ, ജിത്തു കെ.ഡി എന്നിവർക്കെതിരെയും ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റ് -നാല് ലുക്ക് ഔ ട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവർ പേരുമാറ്റി സഞ്ച രിക്കാൻ സാധ്യതയുണ്ടെന്നും നോട്ടീസിൽ പറയുന്നു. കേസിലെ പ്രതികൾ വിദേശത്തേക്ക് കടന്നുവെന്ന ആരോപണം ഉയർന്ന സാഹചര് യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്.

2019 ഏപ്രിൽ 11നാണ്​ യു​നൈ​റ്റ​ഡ് ന​ഴ്സ​സ്​ അ​സ ോ​സി​യേ​ഷ​ൻ (യു.​എ​ൻ.​എ) ഫ​ണ്ടി​ൽ ​നി​ന്ന് 3.5 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി ഡി.ജി.പിക്ക് ലഭിച്ചത്. ജാ​സ്​​മി​ൻ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്​ ന​ട​ന്ന​തെ​ന്ന്​ ആ​രോ​പി​ച്ച്​ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സി​ബി മു​കേ​ഷാ​ണ്​ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ച് ക്രൈം​ബ്രാ​ഞ്ച് എ.​ഡി.​ജി.​പി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വിട്ടത്. കേസിെനതിരെ പ്രതികൾ കോടതിയെ സമീപിച്ചെങ്കിലും വിശദ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

2017 ഏ​പ്രി​ൽ മു​ത​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി 19 വ​രെ ആ​ക്സി​സ്​ ബാ​ങ്ക് തൃ​ശൂ​ർ ശാ​ഖ​യി​ലെ സം​ഘ​ട​ന​യു​ടെ അ​ക്കൗ​ണ്ടി​ൽ 3.71 കോ​ടി രൂ​പ വ​ന്ന​താ​യി രേ​ഖ​ക​ളു​ണ്ട്. ക​രൂ​ർ വൈ​ശ്യ ബാ​ങ്ക് തൃ​ശൂ​ർ ബ്രാ​ഞ്ചി​ലെ​യും കൊ​ട്ട​ക് മ​ഹേ​ന്ദ്ര ബാ​ങ്ക് തൃ​ശൂ​ർ ബ്രാ​ഞ്ചി​ലെ​യും അ​ക്കൗ​ണ്ടു​ക​ളി​ലും തു​ക എ​ത്തി​യി​രു​ന്നു. ജാ​സ്​​മി​ൻ​ഷാ​യു​ടെ ൈഡ്ര​വ​ർ നി​തി​ൻ മോ​ഹ​ന​ൻ 59. 91 ല​ക്ഷം രൂ​പ ബാ​ങ്കി​ൽ​ നി​ന്ന് പ​ണ​മാ​യി പി​ൻ​വ​ലി​ച്ചു. ടി.​ആ​ർ.​എ​ഫ് ട്രാ​ൻ​സ്​​ഫ​ർ വ​ഴി 38.21 ല​ക്ഷം രൂ​പ​യും ബി​ഗ് സോ​ഫ്റ്റ് ടെ​ക്നോ​ള​ജീ​സി​ന് 12.5 ല​ക്ഷം രൂ​പ​യും ഓ​ഫി​സ്​ സ്​​റ്റാ​ഫാ​യ ജി​ത്തു 10.48 ല​ക്ഷം രൂ​പ​യും പി​ൻ​വ​ലി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഷോ​ബി ജോ​സ​ഫ് എ​ന്ന യു.​എ​ൻ.​എ ഭാ​ര​വാ​ഹി​യു​ടെ പേ​രി​ൽ 15.10 ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ടും ന​ട​ന്നു.

2017 ഏ​പ്രി​ൽ മു​ത​ൽ 20,000 പേ​രി​ൽ​നി​ന്ന്​ അം​ഗ​ത്വ ഫീ​സാ​യി 500 രൂ​പ വീ​തം 68 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചു. സം​സ്ഥാ​ന സ​മ്മേ​ള​ന ഫ​ണ്ട്, ഭാ​ര​ത് സ​ഹാ​യ നി​ധി, സ​ഫീ​റ​ത്ത് സ​ഹാ​യ​നി​ധി എ​ന്നി​ങ്ങ​നെ​യും ല​ക്ഷ​ങ്ങ​ൾ പി​രി​ച്ചി​രു​ന്നു. ഇ​തി​​െൻറ രേ​ഖ​ക​ളെ​ല്ലാം ജി​ല്ല-​യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ കൈ​വ​ശ​മു​ണ്ട്. ഈ ​തു​ക സം​ഘ​ട​ന​യു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ വ​ന്നി​ട്ടി​ല്ല. സം​സ്ഥാ​ന ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ബെ​ൽ​ജോ ഏ​ലി​യാ​സ്​ രേ​ഖാ​മൂ​ലം ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ ക​ത്ത്​ ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ ആ​ക്ടും േട്ര​ഡ് യൂ​നി​യ​ൻ ര​ജി​സ്​േ​ട്ര​ഷ​നും അ​നു​സ​രി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പ​ണം പി​രി​ച്ചു​ന​ട​ത്തു​ന്ന​താ​ണ്​ സം​ഘ​ട​ന. ന​ഴ്സു​മാ​രു​ടെ മി​നി​മം വേ​ത​നം അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ പോ​രാ​ട്ടം ന​ട​ത്തി​യ സം​ഘ​ട​ന​യാ​ണ് യു.​എ​ൻ.​എ.

അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട​തിന്‍റെ വി​ദ്വേ​ഷം തീ​ർ​ക്കാ​നാ​ണ്​ സം​ഘ​ട​ന​ക്കെ​തി​രെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പി​ക്കുന്നതെന്നാണ് യു.​എ​ൻ.​എയുടെ ഔദ്യോഗിക വിശദീകരണം.

Tags:    
News Summary - UNA Finance Theft: Crime Branch Look Out Notice -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.