തിരുവനന്തപുരം: നഴ്സുമാരിൽ നിന്നും മാസവരിയായും നിയമപോരാട്ടത്തിനും പിരിച്ചെടുത്ത പണം വകമാറ്റിയെന്ന കേസിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാക്കൾക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകി. യുഎൻഎ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ ഉള്‍പ്പെടെ ആറുപേർക്കെതിരെയാണ് കുറ്റപത്രം. 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. കേസെടുത്തത് അഞ്ചു വർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
സംഘടന ഭാരവാഹികള്‍ 3 കോടി രൂപ ഫ്ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും വകമാറ്റിയെന്നായിരുന്നു ആരോപണം. എന്നാൽ, 1.80 കോടിയുടെ ക്രമക്കേടാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിലടക്കം ഫ്ലാറ്റും കാറും വാങ്ങിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആശുപത്രി വാങ്ങാനെന്ന പേരിലും ക്രമക്കേട് നടത്തിയിട്ടുണ്ടത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.