തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷെൻറ (യു.എൻ.എ) ദേശീയ പ്രസിഡൻറ് ജാസ്മിന്‍ ഷായ ുടെ ഭാര്യ ഷബ്നത്തിെൻറ അക്കൗണ്ടിലേക്ക് 73 ലക്ഷം രൂപ മാറ്റിയതിെൻറ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. യു.എൻ. എയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പ ുറപ്പെടുവിച്ചിരിക്കുകയാണ്.
വിവിധ സമയങ്ങളിലായി 73.61 ലക്ഷം രൂപയാണ് ഷബ്നത്തിെൻറ അക്കൗണ്ടിലേക്ക് മാറ്റിയത്. കേസില്‍ ജാസ്മിൻ ഷായും ഷബ്‌നവും ഉൾപ്പെടെ എട്ടുപേരെ പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സാമ്പത്തിക ക്രമക്കേട് കേസിലെ രണ്ടാം പ്രതിയും അസോസിയേഷൻ സംസ്ഥാന പ്രസിഡൻറുമായ ഷോബി ജോസഫ് 4,28,311 രൂപ ഷബ്നത്തിെൻറ അക്കൗണ്ടിലേക്ക് മാറ്റിയതായി രേഖയിലുണ്ട്.
ജാസ്മിന്‍ ഷായുടെ ഡ്രൈവറും കേസിലെ മൂന്നാം പ്രതിയുമായ നിധിന്‍ മോഹന്‍ 20,38,000 രൂപയും കേസിലെ നാലാം പ്രതിയും ഓഫിസ് ജീവനക്കാരനുമായ ജിത്തു 3,08,000 രൂപയും അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഇതു കൂടാതെ നഴ്‌സസ് അസോസിയേഷന്‍ അക്കൗണ്ടില്‍ നിന്ന് 2,98,000 രൂപയും ഷബ്നത്തിെൻറ അക്കൗണ്ടിലേക്ക് മാറ്റിയതായും ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. ഇതുള്‍പ്പെടെ 73,61,872 രൂപയാണ് കേസിലെ പ്രതികളടക്കം സംഘടനയുമായി ബന്ധമുള്ളവരില്‍നിന്ന് ഷബ്നത്തിെൻറ അക്കൗണ്ടിലേക്കെത്തിയത്.
കേരളത്തിലെ ആറു ബാങ്കുകളില്‍ ഷബ്‌നത്തിന് അക്കൗണ്ടുണ്ട്. നിലവില്‍ ഒരു ബാങ്ക് അക്കൗണ്ടില്‍ മാത്രമാണ് 73 ലക്ഷത്തോളം രൂപ ഇങ്ങനെ എത്തിയതായി കണ്ടെത്തിയത്. മറ്റ് ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങൾ പരിശോധിക്കുകയാണ്. യു.എന്‍.എ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളെല്ലാം ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കുന്നത്. ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഖത്തറിലാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തിയാലുടന്‍ അറസ്റ്റുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.