തിരുവനന്തപുരം: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഫണ്ടിൽനിന്ന് 3.5 കോടിയോളം ര ൂപ തട്ടിയതായി പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതിപ്രകാരം അന്വേഷണം ക്ര ൈംബ്രാഞ്ചിന് വിട്ടു. യു.എൻ.എ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷായുടെ നേതൃത്വത്തിലാണ് സാമ ്പത്തിക ക്രമക്കേട് നടന്നതെന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് തിരുവനന്തപ ുരം വെടിവച്ചാംകോവിൽ പാരൂർക്കുഴി മേലേപാണുവിൽ വീട്ടിൽ സിബി മുകേഷാണ് വ്യാഴാഴ്ച ഡി. ജി.പിക്ക് പരാതി നൽകിയത്.
2017 ഏപ്രിൽ മുതൽ കഴിഞ്ഞ ജനുവരി 19 വരെ ആക്സിസ് ബാങ്ക് തൃശൂർ ശാഖയിലെ സംഘടനയുടെ അക്കൗണ്ടിൽ 3.71 കോടി രൂപ വന്നതായി രേഖകളുണ്ട്. കരൂർ വൈശ്യ ബാങ്ക് തൃശൂർ ബ്രാഞ്ചിലെയും കൊട്ടക് മഹേന്ദ്ര ബാങ്ക് തൃശൂർ ബ്രാഞ്ചിലെയും അക്കൗണ്ടുകളിലും തുക എത്തിയിരുന്നു. ജാസ്മിൻഷായുടെ ൈഡ്രവർ നിതിൻ മോഹനൻ 59. 91 ലക്ഷം രൂപ ബാങ്കിൽനിന്ന് പണമായി പിൻവലിച്ചു. ടി.ആർ.എഫ് ട്രാൻസ്ഫർ വഴി 38.21 ലക്ഷം രൂപയും ബിഗ് സോഫ്റ്റ് ടെക്നോളജീസിന് 12.5 ലക്ഷം രൂപയും ഓഫിസ് സ്റ്റാഫായ ജിത്തു 10.48 ലക്ഷം രൂപയും പിൻവലിച്ചതായി പരാതിയിൽ പറയുന്നു. ഷോബി ജോസഫ് എന്ന യു.എൻ.എ ഭാരവാഹിയുടെ പേരിൽ 15.10 ലക്ഷം രൂപയുടെ ഇടപാടും നടന്നു.
2017 ഏപ്രിൽ മുതൽ 20,000 പേരിൽനിന്ന് അംഗത്വ ഫീസായി 500 രൂപ വീതം 68 ലക്ഷം രൂപ സമാഹരിച്ചു. സംസ്ഥാന സമ്മേളന ഫണ്ട്, ഭാരത് സഹായ നിധി, സഫീറത്ത് സഹായനിധി എന്നിങ്ങനെയും ലക്ഷങ്ങൾ പിരിച്ചിരുന്നു. ഇതിെൻറ രേഖകളെല്ലാം ജില്ല-യൂനിറ്റ് ഭാരവാഹികളുടെ കൈവശമുണ്ട്. ഈ തുക സംഘടനയുടെ അക്കൗണ്ടുകളിൽ വന്നിട്ടില്ല. സംസ്ഥാന ജോയൻറ് സെക്രട്ടറി ബെൽജോ ഏലിയാസ് രേഖാമൂലം കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ചാരിറ്റബിൾ ട്രസ്റ്റ് ആക്ടും േട്രഡ് യൂനിയൻ രജിസ്േട്രഷനും അനുസരിച്ച് പൊതുജനങ്ങളിൽനിന്ന് പണം പിരിച്ചുനടത്തുന്നതാണ് സംഘടന. നഴ്സുമാരുടെ മിനിമം വേതനം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പോരാട്ടം നടത്തിയ സംഘടനയാണ് യു.എൻ.എ. സിബി മുകേഷിനൊപ്പം സംസ്ഥാന സമിതി അംഗം മുരുക്കുംപുഴ സ്വദേശി എ. മുഹമ്മദും പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിട്ടുള്ളത്.
അതേസമയം, യു.എൻ.എയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ. സംഘടനയിൽനിന്ന് പുറത്തുപോയവരാണ് ആരോപണം ഉന്നയിക്കുന്നത്. അത് അടിസ്ഥാനരഹിതവും കളവുമാണ്. എല്ലാ വർഷവും ജനറൽ കൗൺസിൽ വിളിച്ച് കണക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. 2019 ജനുവരി 17ന് വിളിച്ചുചേർത്ത ജനറൽ കൗൺസിലിലും കണക്കുകൾ അവതരിപ്പിച്ചതാണ്. അതിലും ആർക്കും പരാതി ഇല്ലായിരുന്നെന്നും ജാസ്മിൻ അറിയിച്ചു.
പരാതിക്കാരൻ അച്ചടക്കലംഘനത്തിന് പുറത്താക്കപ്പെട്ടയാൾ –യു.എൻ.എ
തൃശൂര്‍: അച്ചടക്ക ലംഘനത്തിന് പുറത്താക്കപ്പെട്ടതിെൻറ വിദ്വേഷം തീർക്കാനാണ് സംഘടനക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചത് എന്ന് യു.എൻ.എ പ്രസിഡൻറ് ഷോബി ജോസഫും സെക്രട്ടറി സുജനപാൽ അച്യുതനും വാർത്തക്കുറിപ്പിൽ അറിയിച്ചു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവയെക്കുറിച്ച് സി.ബി.ഐ അന്വേഷണം പോലും നേരിടാന്‍ തയാറാണെന്നും അവർ പറഞ്ഞു.പലവിധ ആരോപണങ്ങള്‍ക്ക് വിധേയമായ തിരുവനന്തപുരം ജില്ല കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി വെക്കുകയും ചുമതലയുണ്ടായിരുന്ന സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിെൻറ വിദ്വേഷം തീര്‍ക്കാനാണ് ഇപ്പോൾ ആരോപണവുമായി പ്രത്യക്ഷപ്പെട്ടത് എന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.