ന്യൂഡൽഹി: നരന്ദ്ര മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും ഡൽഹിലേക്ക് തിരിക്കാതെ കേരളത്തിൽ നിന്നുള്ള ഏക എം.പി സുരേഷ് ഗോപി. സിനിമ തിരക്കുകളെ തുടർന്നാണ് യാത്ര ൈവകിയതെന്നാണ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ വസതിയിലാണ് ഇപ്പോൾ സുരേഷ് ഗോപിയുള്ളത്. ഉച്ചക്ക് 12.30 ന് യാത്ര തിരിക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇതു സംബന്ധിച്ച് തീരുമാനങ്ങളൊന്നും വന്നിട്ടില്ല.
ഞായറാഴ്ച രാവിലെ 11.30 ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിയുക്ത കേന്ദ്ര മന്ത്രിമാർക്ക് ചായസൽക്കാരം നൽകുന്നുണ്ട്. സൽക്കാരത്തിനുള്ള ക്ഷണം പലർക്കും ലഭിച്ചെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും സുരേഷ് ഗോപിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
ബി.ജെ.പിയിലെയും ഘടകകക്ഷിയിലേയും പ്രധാന നേതാക്കളായിരിക്കും ആദ്യ ഘട്ടത്തിൽ സത്യ പ്രതിജ്ഞ ചെയ്യുക. കേരളത്തിൽ നിന്നുള്ള ഏക എം.പി എന്ന നിലക്ക് സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം ഉറപ്പാണെങ്കിലും ഇന്ന് സത്യപ്രതിജ്ഞ ഉണ്ടാകാനിടയില്ലെന്നാണ് സൂചന.
വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.