കൊച്ചി: സ്ത്രീകളുടെ അധ്വാനത്തെ സമൂഹം വിലകുറച്ചാണ് കാണുന്നതെന്നും സ്വകാര്യ തൊഴിലിടങ്ങളില്‍ മാന്യമായ ശമ്പളം നല്‍കാതെ സ്ത്രീകളുടെ അധ്വാനത്തെയും സ്ത്രീത്വത്തെയും ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും വനിത കമീഷന് അധ്യക്ഷ എം.സി. ജോസഫൈന് പറഞ്ഞു. ഇതിനെതിരെ പൊതുബോധം ഉണരണമെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. കമീഷൻ ജില്ലയിൽ നടത്തിയ ദ്വിദിന മെഗാ അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനത്തിന് തൊഴില്‍ ചെേയ്യണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ജില്ലയിലെ ഒരു സി.ബി.എസ്.ഇ സ്കൂളില്‍ ജോലി ചെയ്യുന്ന ഒരു അധ്യാപികക്ക് ലഭിക്കുന്നത് 14,000 രൂപയാണ്. എന്നാല്‍, ആ അധ്യാപികക്ക് 22,000 രൂപയാണ് നല്‍കുന്നതെന്നാണ് സ്കൂള്‍ സി.ബി.എസ്.ഇയെ അറിയിച്ചിരിക്കുന്നത്.
മാനഭംഗശ്രമം നടത്തിയതിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസ് എടുക്കാന്‍ വൈകിയതിനെതിരെ ലഭിച്ച പരാതിയില്‍ കമീഷെൻറ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു. മകളുടെ പ്രായമുള്ള യുവതിയെ അഭിഭാഷകന് നിരന്തരമായി പിന്തുടര്ന്ന് ശല്യം ചെയ്യുന്നു എന്ന പരാതിയില്‍ കമീഷന് പരിഗണിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലായി വൈ.എം.സി.എ ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ 90 കേസുകള്‍ പരിഗണിച്ചു. 21 കേസുകള്‍ തീര്‍പ്പാക്കി. ആറ് കേസുകളില്‍ വിവിധ വകുപ്പുകളില്‍നിന്നും റിപ്പോര്‍ട്ട് തേടി. 63 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. അദാലത്തില്‍ വനിത കമീഷന് അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. എം.എസ്. താര ഡയറക്ടര്‍ വി.യു. കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.