തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അമേത്തിക്കൊപ്പം വയനാട്ടിൽ നിന്നും മത്സരിക്കുമെന്ന വാർത്ത വന്നതോടെ രാഹുലിനെതിരെ പരിഹാസവുമായി ബി.ജെ.പി നേതാക്കൾ. ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രനും ശോഭ സുര േന്ദ്രനുമാണ് കോൺഗ്രസ് അധ്യക്ഷനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.
അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനി വിജയിക്കുമെന്ന് മനസ്സിലായതായി ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കുടുംബമല്ല, പ്രവർത്തനമാണ് വോട്ടർമാരുടെ പ്രഥമ പരിഗണനയെന്ന് രാഹുൽ ഗാന്ധി മനസ്സിലാക്കിയത് നല്ലതാണെന്നും സ്മൃതി ഇറാനിക്ക് വിജയാശംസകൾ അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
‘അമേത്തി പോകുമെന്ന് മാസങ്ങൾക്ക് മുമ്പേ ഈ പേജിൽ എഴുതിയപ്പോൾ കൊങ്ങികളും കമ്മികളും വലിയ പരിഹാസമായിരുന്നു. ഏതായാലും ഇനിയിപ്പോൾ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പിൻവലിക്കണം. കാരണം സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ മൽസരിക്കുന്നത് അനുചിതമല്ലേ’ -കെ. സുരേന്ദ്രൻ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.