കോഴിക്കോട്: ജൂലൈ 15ന് നടക്കുന്ന സി.പി.എം ഏക സിവിൽകോഡ് സെമിനാറിൽ കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) പങ്കെടുക്കും. സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനിയാകും സെമിനാറിൽ സംഘടനയെ പ്രതിനിധാനം ചെയ്യുക.
കെ.എൻ.എമ്മിനെ പരിപാടിക്ക് ക്ഷണിക്കുമ്പോൾ ഇത്തരം വിവാദങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് സെമിനാറിൽ പങ്കെടുക്കുന്നതെന്നും അബ്ദുല്ലക്കോയ മദനി ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയത്തിൽ കൂട്ടായ പ്രതിഷേധമാണ് ഉയരേണ്ടതെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല. പങ്കെടുക്കുന്നതുസംബന്ധിച്ച് ഓരോ സംഘടനക്കും തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് മുസ്ലിം ലീഗ് വിളിച്ച യോഗത്തിലെയും തീരുമാനം.
സമൂഹത്തെ മൊത്തം ബാധിക്കുന്ന വിഷയത്തിൽ രാജ്യത്ത് കൂട്ടായ ചിന്ത ഉയർന്നുവരണമെന്ന കാഴ്ചപ്പാടാണുള്ളത്. ഇതിന് മറ്റു വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.