ഏക സിവിൽ കോഡ്​: കമ്മ്യൂണിസ്റ്റ്​ പാർട്ടിയുമായും സഹകരിക്കും; സി.പി.എം സെമിനാറിൽ സമസ്ത പ​ങ്കെടുക്കും -ജിഫ്​രി തങ്ങൾ

കോഴിക്കോട്​: ഏക സിവിൽ കോഡ്​ വിഷയത്തിൽ കമ്മ്യൂണിസ്റ്റ്​ പാർട്ടി അടക്കമുള്ള പാർട്ടികളുമായി സഹകരിച്ച്​ പ്രവർത്തിക്കുമെന്ന്​ സമസ്ത അധ്യക്ഷൻ ജിഫ്​രി മു​ത്തുക്കോയ തങ്ങൾ. കോഴിക്കോട്​ സമസ്ത കൺവെൻഷൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡിനെ എതിർത്തുകൊണ്ട്​ ആര്​ നടത്തുന്ന ഏത്​ നല്ല പ്രവർത്തനങ്ങളോടും സമസ്ത സഹകരിക്കും.

മുസ്​ലിം ലീഗും കോൺഗ്രസും നടത്തുന്ന പരിപാടികളോടും മുമ്പ്​ സഹകരിച്ചിട്ടുണ്ട്​. ഇപ്പോഴും സഹകരിക്കുന്നുണ്ട്​. അതുപോലെ കമ്മ്യൂണിസ്റ്റ്​​ പാർട്ടിയുടെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തന​ങ്ങളോടും സഹകരിക്കും. പൗരത്വ ബില്ലിൽ സഹകരിച്ച പോലെ എല്ലാ രാഷ്​ട്രീയ പാർട്ടികളുമായും സമസ്ത സഹകരിക്കുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം സെമിനാറിൽ സമസ്ത പ​ങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ഏക സിവിൽ കോഡ്​ നടപ്പാക്കരുതെന്ന്​ ആവശ്യപ്പെട്ട്​ സമസ്ത നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട്​ നിവേദനം നൽകും. അതിന്‍റെ മറുപടി കിട്ടിയ ശേഷം തുടർ നടപടികൾ തീരുമാനിക്കും. ഇത്​ മുസ്​ലിംകളുടെ മാത്രം വിഷയമല്ല. രാജ്യത്തെ എല്ലാ പൗരന്മാരുടെയും വിഷയമാണ്​. എല്ലാ മത, രാഷ്​ട്രീയ, സാംസ്കാരിക നായകരുമായും കൂടിയാലോചിച്ച്​ മറ്റ്​ പരിപാടികളും നടത്തും. വികാരപരമായി എടുത്തുചാടുന്ന സമീപനം സമസ്തയുടെ ഭാഗത്തുനിന്ന്​ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. അഡ്വ. ടി. ആസഫലി വിഷയാവതരണം നടത്തി.

Tags:    
News Summary - Civil Code: Will co operate with Communist Party -Muhammad Jifri Muthukkoya Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.