ടൂറിസ്റ്റ് ബസുകളിൽ ഏകീകൃത നിറം നിർബന്ധമാക്കും

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത നിറം കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനം. ജൂൺ മുതൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം വേണമെന്ന് എം.വി.ഡി തീരുമാനിച്ച് ഉത്തരവിറക്കിയതാണ്. അതനുസരിച്ച് വെള്ളയിൽ വയലറ്റും ഗോൾഡനും കലർന്ന വരക്കു മാത്രമേ അനുവാദമുള്ളൂ. മറ്റു നിറങ്ങളിലുള്ള ബസ് അടുത്ത ഫിറ്റ്നസ് പരിശോധനയുടെ സമയം മുതൽ പുതിയ കളർ കോഡിലേക്കു വരണമെന്നാണ് നിയമം. പക്ഷേ, പാലിക്കപ്പെട്ടിട്ടില്ല. ഇതു നിർബന്ധമാക്കും. വിനോദയാത്ര ആരംഭിക്കുന്നതിനു മുമ്പ് യാത്രാവിവരങ്ങൾ ബന്ധപ്പെട്ട ആർ.ടി.ഒയെ അറിയിക്കണമെന്ന നിർദേശം പാലിക്കാത്ത സ്കൂൾ, കോളജ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ നിയമ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണിത്. തിങ്കളാഴ്ച ഉന്നതതലയോഗത്തിൽ നടപടി എങ്ങനെ എന്നതിൽ തീരുമാനമുണ്ടാകും. ജൂലൈ ഏഴിന് മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസ വകുപ്പിലെ ഡയറക്ടർമാർക്ക് ഇതിന് നിർദേശം നൽകിയിരുന്നു. അനാവശ്യരൂപമാറ്റം വരുത്താത്ത വാഹനങ്ങളിലാവണം യാത്രയെന്നും ആ ഉത്തരവിലുണ്ട്. എന്നാൽ, ഭൂരിഭാഗം സ്കൂൾ, കോളജ് അധികൃതരും ആർ.ടി.ഒയെ യാത്രാവിവരം അറിയിക്കാറില്ല.

രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടക്കുള്ള സമയത്ത് യാത്ര പൂർണമായും ഒഴിവാക്കണമെന്ന മോട്ടോർ വാഹനവകുപ്പിന്‍റെ നിർദേശം അനുസരിച്ച് 2007 മാർച്ച് രണ്ടിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.

റിപ്പോർട്ട്​ ഉടൻ മന്ത്രിക്ക് സമർപ്പിക്കും

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ഞ്ചേ​രി ടൂ​റി​സ്റ്റ്​ ബ​സ് അ​പ​ക​ട​ത്തി​ന്‍റെ വി​ശ​ദ റി​പ്പോ​ർ​ട്ട്​ ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ ഉ​ട​ൻ ഗ​താ​ഗ​ത മ​ന്ത്രി​ക്ക്​ കൈ​മാ​റും. 18 പേ​ജു​ള്ള റി​പ്പോ​ർ​ട്ട്​ ഞാ​യ​റാ​ഴ്ച കൈ​മാ​റു​മെ​ന്നാ​യി​രു​ന്നു വി​വ​ര​മെ​ങ്കി​ലും മ​ന്ത്രി ആ​ന്‍റ​ണി രാ​ജു കോ​ട്ട​യ​ത്താ​യി​രു​ന്നു. അ​പ​ക​ട കാ​ര​ണം, സാ​ഹ​ച​ര്യം, നി​യ​മ​ലം​ഘ​നം എ​ന്നി​വ വി​ശ​ക​ല​നം ചെ​യ്താ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. ടൂ​റി​സ്റ്റ്​ ബ​സ്​ ഡ്രൈ​വ​റു​ടെ അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വി​ങ്ങും വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത വേ​ഗ​വു​മാ​ണ്​ അ​പ​ക​ട​ കാ​ര​ണ​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് പാ​ല​ക്കാ​ട് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ ആ​ർ.​ടി.​ഒ വി​ശ​ദ റി​പ്പോ​ർ​ട്ട് ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ​ക്ക്​ ന​ൽ​കി​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ പു​ന​രാ​വി​ഷ്ക​ര​ണ​വും റി​പ്പോ​ർ​ട്ടി​നൊ​പ്പ​മു​​​ണ്ടെ​ന്നാ​ണ്​ വി​വ​രം.

Tags:    
News Summary - Uniform colour will be made mandatory on tourist buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.