തിരുവനന്തപുരം: കേന്ദ്രബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനവും ശ്വാസംമുട്ടിക ്കാനുള്ള നീക്കവുമെന്ന് മന്ത്രി തോമസ് െഎസക്. സംസ്ഥാന ചരിത്രത്തിൽ ഇതുപോലെ തിരി ച്ചടിയുണ്ടായിട്ടില്ല. കേന്ദ്ര നികുതി വിഹിതമായി കഴിഞ്ഞ ബജറ്റിൽ 17,872 കോടിയാണ് കേരള ത്തിന് അനുവദിച്ചതെങ്കിൽ ഇക്കുറി 15,236 കോടിയായി വെട്ടിക്കുറച്ചു. കേരളത്തിെൻറ നികു തി വിഹിതം 2.5ൽ നിന്ന് 1.9 ശതമാനത്തിലേക്കാണ് താഴ്ത്തിയത്. ഇത് സംസ്ഥാന ചരിത്രത്തിൽ ഏറ ്റവും താഴ്ന്ന വിഹിതമാണ്. മുമ്പ് 2.3 ശതമാനം വരെ എത്തിയിരുന്നു. കഴിഞ്ഞ ബജറ്റിൽ 2.5 ശതമാ നത്തിലേക്ക് ഉയർത്തിയതാണ് വീണ്ടും താഴ്ത്തിയത്.
കഴിഞ്ഞ ബജറ്റിെൻറ വെളിച്ചത്തി ൽ ഇക്കുറി 20,000 കോടി കേരളം പ്രതീക്ഷിച്ചിരുന്നു. ഫലത്തിൽ 5,000 കോടി അധികനികുതി വിഹിതം കിട് ടുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന ബജറ്റ് നടപടികൾ മുന്നോട്ടുനീക്കിയത്. ഇൗ 5000 കോടി മറ്റ് മാർഗങ്ങളിൽ കണ്ടെത്തേണ്ട ധർമസങ്കടത്തിലാണ് താനെന്നും തോമസ് െഎസക് പറഞ്ഞു. സംസ്ഥാനങ്ങളുടെ കാര്യം എങ്ങനെയും ആയിക്കോെട്ട എന്നാണ് നിലപാട്. ഇങ്ങനെ നെറ ികെട്ട നിലപാട് ഒരു കാലത്തും ഒരു കേന്ദ്രസർക്കാറും എടുത്തിട്ടില്ലെന്നും മൂന്നിൽ രണ് ട് ഭൂരിപക്ഷത്തിെൻറ മുഷ്കിലാണ് കേന്ദ്രമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വെറും വാചകക്കസർത്ത്
കഴിഞ്ഞ ബജറ്റിെൻറ സമ്പൂർണ തകർച്ചയിൽനിന്ന് കേന്ദ്രധനമന്ത്രി ഒരുപാഠവും പഠിച്ചിട്ടില്ലെന്നതിന് തെളിവാണ് പുതിയ ബജറ്റ്. മിനി ബജറ്റുകളുടെ നേട്ടമെല്ലാം കോർപറേറ്റുകൾക്കായിരുന്നു. മാന്ദ്യത്തിലേക്ക് രാജ്യം വഴുതിവീഴുന്നുവെന്ന യാഥാർഥ്യം കഴിഞ്ഞ ബജറ്റിലെന്നല്ല ഇത്തവണയും പരിഗണിച്ചിേട്ടയില്ല. അവസാനം നടപ്പുവർഷത്തെ സാമ്പത്തികവളർച്ച 4.9 ശതമാനമായി കുറയുമെന്ന് ബജറ്റിൽ സമ്മതിച്ചിരിക്കുന്നു. സമ്പദ്മേഖലയിലെ മുരടിപ്പുമൂലം ആളുകൾ സാധനങ്ങൾ വാങ്ങുന്നില്ല. ഇതോടെ ഇറക്കുമതിയും കുറഞ്ഞു.
കൈമെയ് മറന്ന കോർപറേറ്റ് സഹായം
7.6 ലക്ഷം കോടി കോർപറേറ്റ് നികുതി കിട്ടേണ്ടതിനു പകരം പുതുക്കിയ കണക്കുപ്രകാരം 6.1 ലക്ഷം കോടിയേ വാങ്ങിയിട്ടുള്ളൂ. ഇത്തവണത്തെ ബജറ്റ് കണക്കിലും 6.8 ലക്ഷം കോടിയേ പ്രതീക്ഷിക്കുന്നുള്ളൂ. ഭീമമായ നികുതിയിളവാണ് കോർപറേറ്റുകൾക്ക്. എന്നിട്ടും നിക്ഷേപം വർധിച്ചില്ല. ഉൽപാദനം കുറഞ്ഞു. കുത്തകകൾക്ക് നികുതി ഇളവുകൾ നൽകുകയും അതിെൻറ ഫലമായ വരുമാന ഇടിവ് നികത്താൻ ഈ നികുതിയിളവിെൻറതന്നെ ഗുണഭോക്താക്കളായ കോർപറേറ്റുകൾക്ക് പൊതുമേഖലയെ വിൽക്കുകയുമാണ് ചെയ്യുന്നത്.
തൊഴിലുറപ്പിലും കൈയിടുന്നു
കുത്തകകളെ സഹായിക്കുന്ന നയത്തിനുപകരം ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് സംസ്ഥാന ധനമന്ത്രിമാർ െഎകകണ്ഠ്യേന ആവശ്യപ്പെട്ടത്. അതിന് ഏറ്റവും നല്ല മാർഗം തൊഴിലുറപ്പു പദ്ധതിയാണ്. എന്നാൽ, 2019-20ൽ 71000 കോടി ചെലവഴിക്കുമ്പോൾ പുതിയ ബജറ്റിൽ തൊഴിലുറപ്പിന് വകയിരുത്തിയത് 61500 കോടി മാത്രമാണ്. വയോജനപെൻഷൻ തുക വർധിപ്പിക്കുന്നതിനു പകരം അതിെൻറ അടങ്കലും കുറച്ചു. കേരളത്തിൽ 1200 രൂപയാണ് വയോജന പെൻഷൻ. കേന്ദ്രം നൽകുന്നത് 200 രൂപവീതവും. അതുതന്നെ പത്ത് ലക്ഷം പേർക്കും. കേരളത്തിൽ വയോജന പെൻഷൻ വാങ്ങുന്നതാകെട്ട 52 ലക്ഷം പേരും. കാർഷികമേഖലയെക്കുറിച്ച് കവിതയൊക്കെ ചൊല്ലി വീമ്പടിച്ചെങ്കിലും കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ ഒന്നരലക്ഷം കോടിയേ ഇത്തവണയും ഉള്ളൂ. വനിതാശാക്തീകരണത്തിന് 1330 കോടി കഴിഞ്ഞ ബജറ്റിൽ വെച്ച സ്ഥാനത്ത് ഇപ്പോൾ 1161 കോടിയേ ഉള്ളൂ.
വരവ് കാണുന്നത് റിസർവ് ബാങ്കിലെ കലത്തിൽ
വരുമാനം കാണുന്നത് റിസർവ് ബാങ്കിനെ കൊള്ളയടിച്ചാണ്. 1.90 ലക്ഷം േകാടി റിസർവ് ബാങ്കിൽനിന്ന് ഡിവിഡൻറ് കിട്ടുമെന്നാണ് ബജറ്റിൽ പറഞ്ഞത്. വായ്പല്ല, നേരിട്ട് കൈയിട്ടുവാരുകയാണ്. റിസർവ് ബാങ്കിെൻറ വിശ്വാസ്യതയെതന്നെ തകർക്കുന്നു. ഇതിന് വലിയ വിലനൽകേണ്ടിവരും. വിദേശ നാണയപ്രതിസന്ധി വന്നാൽ ഇടപെടാനുള്ള ത്രാണി റിസർവ് ബാങ്കിന് ഉണ്ടോ എന്ന് കേമ്പാളം സംശയിച്ച് തുടങ്ങും.
ധനകമീഷൻ കേന്ദ്രത്തിെൻറ കൈക്കോടാലി
പതിനഞ്ചാം ധനകാര്യ കമീഷൻ കേന്ദ്രസർക്കാറിെൻറ കൈക്കോടാലിയാകും എന്ന് സംശയിച്ചത് യാഥാർഥ്യമായി. നികുതിവിഹിതം 7.6 ലക്ഷം കോടി കഴിഞ്ഞവർഷം ഉണ്ടായിരുന്നെങ്കിൽ 23000 കോടി മാത്രമാണ് അധികം അനുവദിച്ചത് -മന്ത്രി പറഞ്ഞു.
വ്യവസായ മേഖലക്ക് വീണ്ടും തിരിച്ചടി
കൊച്ചി: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ വ്യവസായ മേഖലക്ക് മുൻവർഷങ്ങളിലേത് പോലെ വീണ്ടും തിരിച്ചടി. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 26.28 കോടിയും കപ്പൽശാലക്ക് 650 കോടിയും അനുവദിച്ചതാണ് പൊതുമേഖലക്കുള്ള പരാമർശങ്ങൾ. എന്നാൽ, ഇവയിൽ പോലും യഥാർഥ ആവശ്യങ്ങളിലേക്ക് എത്തിയിട്ടില്ലെന്ന് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
പോർട്ട് ട്രസ്റ്റിന് അനുവദിക്കുന്ന തുകയിൽ ഓരോ വർഷവും വിഹിതം കുറഞ്ഞുവരുന്നുവെന്ന ആക്ഷേപത്തിന് ഇക്കുറിയും മാറ്റമുണ്ടായില്ല. കഴിഞ്ഞ ബജറ്റിൽ 46 കോടിയും അതിന് മുമ്പ് 67 കോടിയും കിട്ടിയിടത്ത് ഇത്തവണ ഗണ്യമായി കുറഞ്ഞ് 26.28 കോടിയായി. പൊതുമേഖല സ്ഥാപനങ്ങളായ ഫാക്ട്, എച്ച്.എം.ടി, എച്ച്.ഒ.സി തുടങ്ങിയവക്ക് മുൻ ബജറ്റുകളിലേത് പോലെ അവഗണന നേരിടേണ്ടി വന്നു.
ഫാക്ട് 1000 കോടിയുടെ കടബാധ്യത തലയിലേറ്റിയ സാഹചര്യത്തിലാണ് മുമ്പ് 13 ശതമാനം പലിശക്ക് സഹായമുണ്ടായത്. അതിെൻറ ഭാഗമായി പ്രശ്നങ്ങൾ പരിഹരിക്കാൻ യൂറിയ പ്ലാൻറ് അനുവദിക്കുമെന്ന വാഗ്ദാനം ഇക്കുറിയും പാഴ്വാക്കായി. പെട്രോളിയം മന്ത്രിയുടെ അവസാനഘട്ട യോഗത്തിലും ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും നിരാശയാണ് ഫലം.
കപ്പൽശാലയുടെ ഓഹരി വിൽപന നടത്തിയ തുകയല്ലാതെ വികസന പ്രവർത്തനങ്ങൾക്ക് മറ്റൊന്നും അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാണെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ‘മാധ്യമ’ത്തോട് പറഞ്ഞു. എച്ച്.ഒ.സിയെ റിഫൈനറിയിൽ ലയിപ്പിക്കണമെന്നതായിരുന്നു മറ്റൊരു ആവശ്യം. അതിനും ശ്രമമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.