കേന്ദ്രമന്ത്രി വന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് സി.പി.എം

തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്‍റെ കേരള സന്ദർശനം ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് സി.പി.എമ്മും. ജയ്ശങ്കറിന്‍റെ തിരുവനന്തപുരം പര്യടനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉയർത്തിയതിനുപിന്നാലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സമാന പരാമർശം നടത്തിയത്.

കേരളത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ കേന്ദ്ര പദ്ധതികളാണെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രി വന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന ഭരണം അപ്രസക്തമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. കേന്ദ്രത്തിലെ പ്രധാന മന്ത്രിയാണ് ജയ്ശങ്കർ. അദ്ദേഹം വികസനപദ്ധതികൾ കാണുന്നതൊക്കെ നല്ലതുതന്നെ. പക്ഷേ ഇപ്പോൾ വന്നതിന് ദുരുദ്ദേശ്യമുണ്ട്. പ്രഖ്യാപിച്ച പദ്ധതികളൊന്നും കേന്ദ്ര സർക്കാർ ഇവിടെ നടപ്പാക്കുന്നില്ല.

വിദേശമന്ത്രി ഇടപെടേണ്ടതല്ലല്ലോ ഇവിടത്തെ കാര്യങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കുറേ കേന്ദ്രമന്ത്രിമാർ ഇവിടെ വന്ന് ടെന്‍റടിച്ച് താമസിച്ചിട്ടെന്തായി. വർഗീയധ്രുവീകരണത്തിലൂടെ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം ശ്രമിക്കുമ്പോൾ തടയാനെന്ന മട്ടിൽ മറുഭാഗത്ത് ഇസ്ലാമിക തീവ്രവാദം എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും ശക്തിപ്പെടുത്തുകയാണ്. ഈ വർഗീയധ്രുവീകരണത്തിൽ മതമൗലികവാദശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് യു.ഡി.എഫ്.

പാർലമെന്‍റ് െതരഞ്ഞെടുപ്പിൽ എത്ര വോട്ട് കിട്ടുമെന്ന് മാത്രമാണ് ലക്ഷ്യം. തൃക്കാക്കരയിൽ ഇത് കണ്ടു. ബി.ജെ.പി, യു.ഡി.എഫ് നീക്കങ്ങൾ തുറന്നുകാട്ടാൻ പ്രചാരണം നടത്താനും തീരുമാനിച്ചതായി കോടിയേരി പറഞ്ഞു.

Tags:    
News Summary - Union Minister come ahead of election -CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.