മീഡിയവൺ ആസ്ഥാനം സന്ദർശിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെക്ക് സി.ഇ.ഒ റോഷൻ കക്കാട്ട് ഉപഹാരം കൈമാറുന്നു

കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ മീഡിയവൺ സന്ദർശിച്ചു

കോഴിക്കോട്: കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ മീഡിയവൺ ഹെഡ്ക്വാർട്ടേഴ്സ് സന്ദർശിച്ചു. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്, കോഓഡിനേറ്റിങ്​ എഡിറ്റർമാരായ പി.ടി. നാസർ, എൻ.പി. ജിഷാർ, കമ്യൂണിക്കേഷൻ ഓഫിസർ പി.ബി.എം ഫർമീസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

മീഡിയവൺ ജേണലിസ്റ്റുകളുമായി അദ്ദേഹം സംവദിച്ചു. ഡോ. അഷ്റഫ് വാളൂർ, എസ്.എ. അജിംസ്, നിഷാദ് റാവുത്തർ, മുഹമ്മദ് അസ്​ലം എന്നിവർ സംബന്ധിച്ചു. റിപബ്ലിക്കൻ പാർട്ടി ദേശീയ സെക്രട്ടറി ഡോ. രാജീവ് മേനോൻ, ദേശീയ വൈസ് പ്രസിഡന്‍റ്​ നുസ്രത്ത് ജഹാൻ എന്നിവർ കേന്ദ്രമന്ത്രിയെ അനുഗമിച്ചു.



Tags:    
News Summary - Union Minister Ramdas Attawale visited MediaOne

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.