കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാപ്പ് പറയണം -പത്രപ്രവർത്തക യൂനിയൻ

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കെ.യു.ഡബ്ല്യു.ജെ (കേരള പത്രപ്രവർത്തക യൂനിയൻ) ആവശ്യപ്പെട്ടു. തൃശൂരിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മര്യാദവിട്ട പെരുമാറ്റത്തെ യൂനിയൻ ശക്തമായി അപലപിക്കുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള കേന്ദ്ര മന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണ്.

ലോകത്ത് എവിടെയും പരിഷ്കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രഥാമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തിൽ പെരുമാറില്ല. എം.പിയും മന്ത്രിയും ആവുന്നതിന് മുമ്പും തൃശൂരിൽ മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയിരുന്നു.

ഇഷ്ടമല്ലാത്ത ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരെ കായികമായി നേരിട്ട് കളയാമെന്ന ചിന്തയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ നയിക്കുന്നതെന്ന് വേണം കരുതാൻ. തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയാൻ സുരേഷ് ഗോപി തയാറാവണമെന്ന് പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം. വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.

Tags:    
News Summary - Union Minister Suresh Gopi should apologise- K.U.W.J

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.