`മുരളീധരൻ പറഞ്ഞാൽ " ഓഹോ "ബിബിസി പറഞ്ഞാൽ " ആഹാ '' !'

കോഴിക്കോട്: കേരളത്തെ കുറിച്ച് ബിബിസി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടിയേയും, സംസ്ഥാന സര്‍ക്കാരിനേയും വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. ഫേസബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

കുറിപ്പ് പൂർണരൂപത്തിൽ:

മുരളീധരൻ പറഞ്ഞാൽ " ഓഹോ "ബിബിസി പറഞ്ഞാൽ " ആഹാ '' ! "Kerala : A Ghost Town in the World's most populated country " എന്ന തലവാചകം സിപിഎമ്മിൻ്റെ "മാതൃകാമാധ്യമസ്ഥാപന"മായ സാക്ഷാൽ BBCയുടേതാണ് ! കുമ്പനാട് ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേരാൻ പത്തു കുട്ടികൾ പോലുമില്ലെന്ന് "ബിബിസി" പറയുമ്പോൾ ശിവൻകുട്ടി മന്ത്രിക്ക് അഭിമാനിക്കാം ! കാരണം, പറയുന്നത് ബിബിസിയാണല്ലോ, കേരളം അന്താരാഷ്ട്ര പ്രശസ്തി നേടുകയല്ലേ !

അവസരങ്ങളില്ലാത്തതിനാൽ യുവാക്കൾ നാടുവിടുകയാണെന്ന് പറയുമ്പോഴും ശിവൻകുട്ടിക്ക് അഭിമാനിക്കാം. കാരണം, പറയുന്നത് ബിബിസി ആണല്ലോ ! പ്രായമായ അമ്മമാർ പ്രാണഭയവുമായി തനിച്ച് ജീവിക്കുന്ന സ്ഥിതിയാണ് എന്ന് പറയുന്നതും അഭിമാനിക്കാനുള്ള വകയാണ്.

മക്കൾക്ക് മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കേണ്ട ഗതികേടാണ് എന്ന് പറയുന്നതും അഭിമാനിക്കാവുന്ന കാര്യമാണ്. കാരണം, പറയുന്നത് ബിബിസിയാണല്ലോ ! വിശ്വസ്ഥതയുടെ പര്യായമല്ലേ ബിബിസി....!

Tags:    
News Summary - Union Minister V. Muralidharan Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.