അനിൽ ആൻറണി കുഴിയാനയാണെങ്കിൽ പിതാവും അതായിരിക്കു​മല്ലോയെന്ന് വി. മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്റണി കുഴിയാനയാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിമർശനത്തിനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ. അനിൽ ആന്റണി കുഴിയാനയാണെങ്കിൽ അദ്ദേഹത്തിന്റെ പിതാവും അതായിരിക്കുമല്ലോ​​യെന്ന് മുരളീധരൻ ചോദിച്ചു. കെ.സുധാകരന്റെ സൈബർ സംഘമാണ് എ.കെ.ആന്റണിയെ ആക്രമിക്കുന്നത്.

എ.കെ.ആന്റണി ആദർശ ധീരനായ നേതാവാണ്. അഴിമതി തൊട്ട് തീണ്ടാത്ത നേതാവാണ് ആന്റണി. അദ്ദേഹത്തി​നെയാണിപ്പോൾ കോൺഗ്രസ് നേതൃത്വ​ം ആക്രമിക്കുന്നത്.

എ.കെ. ആൻറണിയെ നേരത്തെയും ഞങ്ങൾ ബഹുമാനിക്കുന്നു. അതിലിപ്പോഴും മാറ്റമില്ല. അനിൽ ആന്റണി പറഞ്ഞത് കോൺഗ്രസിൽ ചുരുക്കം ചില നേതാക്കൾക്കും കുടുംബത്തിനു​വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ബി.​ജെ.പിയുടെ ഭാഗമാകുമ്പോൾ രാജ്യത്തിനുവേണ്ടിയാണ് ​പ്രവർത്തിക്കുന്നതെന്നാണ്. പല നേതാക്കളും വന്നുകൊണ്ടെയിരിക്കുകയാണ്. ഇനിയും നേതാക്കൾ ബി.ജെ.പിയിലേയ്ക്ക് വരുമെന്നും വി. മുരളീധരൻ അവകാശപ്പെട്ടു. 

Tags:    
News Summary - Union Minister V. Muralidharan press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.