തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ അഖിൽ എന്ന വിദ്യാർഥിയെ വധിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡി ൽ കഴിയുന്ന എസ്.എഫ്.ഐ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും സ മർപ്പിച്ച ജാമ്യാപേക്ഷയാണ് വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയത്.
പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്നും രണ്ട് പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. മറ്റ് പ്രതികളായ ആദിൽ, അദ്വൈത് എന്നിവരുടെ പരീക്ഷാ ഹാൾ ടിക്കറ്റ് വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. പ്രിൻസിപ്പലിൻെറ രേഖാമൂലമുള്ള അനുമതി വാങ്ങി വരുവാനും കോടതി നിർദേശിച്ചു.
നാല് മുതൽ ആറ് വരെ പ്രതികളായ മണികണ്ഠൻ അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ എന്നിവരുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. കേസിൽ 17 പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ആറ് പ്രതികളെയാണ് പിടികൂടിയത്.
യൂനിവേഴ്സിറ്റി കോളജ് സംഭവം മാധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതാണെന്നും കോളജുകളിൽ സാധാരണ നടക്കാറുള്ള അടിപിടി മാത്രമാണ് അവിടെയുണ്ടായതെന്നുമായിരുന്നു കോടതിയിൽ പ്രതിഭാഗത്തിെൻറ വാദം. എന്നാൽ, കേസ് കെട്ടിച്ചമച്ചതല്ലെന്നും വിദ്യാർഥിയുടെ പരിക്ക് ഗുരുതരമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.
അതേസമയം ഉത്തരക്കടലാസ് വിവാദത്തിൽ പ്രാഥമിക അന്വേഷണത്തിന് േശഷം കേസ് രജിസ്റ്റർ ചെയ്യാമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.