തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച ഒന്നാംവർഷ വിദ്യാർഥിനി കോളജ് മാറ്റത്തിന് അപേക്ഷ നൽകും. ചൊവ്വാഴ്ച രാവിലെ മാതാവിനും ബന്ധുക്കൾക്കുമൊപ്പം ടി.സി വാങ്ങാൻ എത്തിയെങ്കിലും ഏത് കോളജിലാണ് തുടർപഠന മെന്ന് തീരുമാനിക്കാത്തതിനാൽ ടി.സി ലഭിച്ചില്ല. തുടർന്ന് വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ളയെ കണ്ടു. വിദ്യാർഥിന ിയുടെ താൽപര്യപ്രകാരം ഏത് കോളജിലും തുടർപഠനത്തിന് അവസരമൊരുക്കാമെന്ന് വി.സി അറിയിച്ചു.
വർക്കല എസ്.എൻ കോ ളജാണ് പെൺകുട്ടി തെരഞ്ഞെടുത്തത്. ബുധനാഴ്ച ബന്ധുക്കൾ എസ്.എൻ കോളജിൽ പോയി പ്രിൻസിപ്പലുമായി സംസാരിച്ചശേഷമേ യൂന ിവേഴ്സിറ്റി കോളജിലെത്തി ടി.സി വാങ്ങൂവെന്നാണ് വിവരം.ഭയം മൂലമാണ് കോളജ് മാറുന്നതെന്ന് വിദ്യാർഥിനിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥിനിയുടെ ഭാവി മുന്നിൽകണ്ടാണ് കേസുമായി മുന്നോട്ടില്ലെന്ന തീരുമാനമെടുത്തത്. എല്ലാ സംരക്ഷണവും നൽകാമെന്ന് പ്രിൻസിപ്പലും അധ്യാപകരും ഉറപ്പുനൽകിയെങ്കിലും പേടിയാണെന്ന് ബന്ധുക്കൾ പറഞ്ഞു.
എസ്.എഫ്.ഐയുടെ അതിരുവിട്ട സംഘടനാ പ്രവർത്തനം മൂലം പഠിക്കാൻ കഴിയുന്നില്ലെന്നാരോപിച്ച് ഈ മാസം മൂന്നിനാണ് ഒന്നാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷാകർത്താക്കൾ പൊലീസിൽ നൽകിയ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമ്പസിനകത്തെ ലേഡീസ് റൂമിൽ രക്തംവാർന്ന് കിടക്കുന്നനിലയിലാണ് കണ്ടെത്തിയത്. പരീക്ഷ സമയത്തും ക്ലാസ് സമയങ്ങളിലും വിദ്യാർഥി യൂനിയൻ നേതാക്കൾ നിർബന്ധിച്ച് ക്ലാസിൽനിന്ന് പുറത്തിറക്കി പരിപാടികൾക്ക് പങ്കെടുപ്പിക്കുന്നതായും ക്ലാസുകളിൽ കയറാനാവാത്തതിനാൽ ഇ േൻറണൽ മാർക്കിൽ കുറവുണ്ടാകുന്നെന്നും ആരോപിക്കുന്ന മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.
പൊലീസ് കേസെടുത്തെങ്കിലും പിന്നീട് പരാതിയില്ലെന്നാണ് വിദ്യാർഥിനിയും രക്ഷാകർത്താക്കളും മൊഴിനൽകിയത്. അതേസമയം, വിദ്യാർഥിനിക്ക് കോളജില്‍ തുടര്‍ന്ന് പഠിക്കാന്‍ താൽപര്യമുണ്ടെങ്കില്‍ എസ്.എഫ്.ഐ സംരക്ഷണം നൽകുമെന്ന് ജില്ല സെക്രട്ടറി റിയാസ് വഹാബ് അറിയിച്ചു. കുട്ടി എഴുതിയതെന്ന് പറയപ്പെടുന്ന ആത്മഹത്യക്കുറിപ്പിലുള്ള രണ്ട് വിദ്യാർഥിനികളും എസ്.എഫ്.ഐ പ്രവര്‍ത്തകരല്ല. ആരോപണം യൂനിവേഴ്സിറ്റി കോളജിനെ തകര്‍ക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നും റിയാസ് ആരോപിച്ചു.
ദുരൂഹതയുയർത്തി ഗുളിക സ്ട്രിപ്പുകൾ
തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ ബാഗിൽ കണ്ടെത്തിയ ഒഴിഞ്ഞ ഗുളിക സ്ട്രിപ്പുകൾ സംബന്ധിച്ച് ദുരൂഹത. തിങ്കളാഴ്ച കേൻറാൺമെൻറ് പൊലീസ് സ്റ്റേഷനിൽ ബാഗ് വാങ്ങാനെത്തിയപ്പോഴാണ് പാരസെറ്റമോൾ ഗുളികകളുടെ നാല് സ്ട്രിപ്പ് കണ്ടത്. എന്നാൽ, ഇത് താൻ ഉപയോഗിച്ചിട്ടില്ലെന്നും ഇതെങ്ങനെ ബാഗിലെത്തിയെന്ന് അറിയില്ലെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കോളജിൽനിന്ന് ബാഗ് ലഭിക്കുമ്പോൾ സ്ട്രിപ്പുകൾ അതിലുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും ബാഗ് പൊലീസിന് കൈമാറുന്നതിനുമിടയിൽ വിദ്യാർഥികളിൽ ചിലർ ചേർന്ന് സ്ട്രിപ്പുകൾ ബാഗിൽ നിക്ഷേപിച്ചതാവാമെന്നാണ് പൊലീസിെൻറ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.