യൂനിവേഴ്​സിറ്റി കോളജ് അക്രമം: പ്രതികൾ പി.എസ്​.സി റാങ്ക്​ലിസ്​റ്റിലെത്തിയത്​ അന്വേഷിക്കും

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജിലെ അക്രമ സംഭവത്തിലെ പ്രതികളായ നസീമും ശിവരഞ്​ജിത്തും പി.എസ്​.സി റാങ്ക്​ ലിസ്​റ്റിൽ ഉൾപ്പെട്ടത്​ പൊലീസ്​ അന്വേഷിക്കും. ഇവരെ കൂടാതെ കോളജിലെ എസ്​.എഫ്​.ഐ യൂനിറ്റ്​ കമ്മിറ്റി അംഗമായ മറ ്റൊരു വിദ്യാർഥി കൂടി റാങ്ക്​ ലിസ്​റ്റിൽ ഇടംപിടിച്ചിട്ടുണ്ട്​. ഇതും ​പൊലീസ്​ അന്വേഷിക്കും.

പരീക്ഷയിൽ അട്ടിമറി നടന്നോയെന്നതും കോപ്പിയടി ഉണ്ടായോ​െയന്നും ​പൊലീസ്​ പരിശോധിക്കും. ക്രിമിനൽ കേസിലെ പ്രതികൾ എങ്ങനെ റാങ്ക്​ ലിസ്​റ്റിൽ ഇടംപിടിച്ചുവെന്നതും ​പൊലീസിൻെറ അന്വേഷണപരിധിയിൽ വരും.

അഖിലിനെ കുത്തിയ ശിവരഞ്​ജിത്തിന്​​ സിവിൽ പൊലീസ്​ ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്കാണ്​. സിവിൽ പൊലീസ്​ ഓഫീസർ കെ.എ.പി നാലാം ബറ്റാലിയൻ(കാസർകോട്​​) റാങ്ക്​ ലിസ്​റ്റിലാണ്​ ​യുണിറ്റ്​ പ്രസിഡൻറ്​ ശിവരഞ്​ജിത്തിന്​ ഒന്നാം റാങ്കുള്ളത്​. രണ്ടാം പ്രതിയായ നസീം പൊലീസ്​ റാങ്ക്​ ലിസ്​റ്റിൽ 28ാം റാങ്കുകാരനാണ്​. 65.33 മാർക്കാണ്​ നസീമിന്​ ലഭിച്ചത്​.

Tags:    
News Summary - University college trivandrum-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.