കോട്ടയം: പട്ടികജാതി വിഭാഗത്തിൽപെട്ട പ്ലസ് വൺ വിദ്യാർഥികൾക്കു മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി വിഷൻ പദ്ധതിയിലേക്ക് ഡിസംബർ 24 വരെ അപേക്ഷിക്കാം.
2024 വർഷം എസ്.എസ്.എൽ.സി പരീക്ഷ പാസായ പ്ലസ് ടു സയൻസ്/വി.എച്ച്.എസ്.ഇ കോഴ്സുകൾക്ക് ഒന്നാം വർഷം പഠിക്കുന്നവർക്കുന്നവർക്ക് അപേക്ഷിക്കാം.
മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി വിഷൻ പ്ലസ് പദ്ധതിയിലേക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം. 2024 വർഷം പ്ലസ് ടു/വി.എച്ച്.എസ്.സി പരീക്ഷ പാസായ പട്ടികജാതി വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനുമായി ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫിസുകളിലോ, ജില്ല പട്ടികജാതി വികസന ഓഫിസിലോ ബന്ധപ്പെടാം. ഫോൺ: 0481-2562503.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.