പ്രകൃതിവിരുദ്ധ പീഡനം: 20 വർഷം കഠിനതടവും പിഴയും

പെരിന്തൽമണ്ണ: പത്ത് വയസ്സുകാരനെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് രണ്ട് വകുപ്പുകളിലായി 20 വർഷം കഠിനതടവും 70,000 രൂപ പിഴയും. തിരുവാലി കിഴക്കേ വീട്ടിൽ അലി അക്ബറിനെയാണ് (62) പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ശിക്ഷിച്ചത്.

2016ലാണ് കേസിനാസ്പദമായ സംഭവങ്ങൾ. ഐ.പി.സി 377 പ്രകാരം പത്ത് വർഷം കഠിനതടവും 35,000 രൂപ പിഴയും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗികാതിക്രമം തടയൽ (പോക്സോ) നിയമപ്രകാരം പത്ത് വർഷം കഠിനതടവും 35,000 രൂപ പിഴയുമാണ് ശിക്ഷ. 

Tags:    
News Summary - Unnatural torture: 20 years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.