കെ.ടി.യുവിൽ അസാധാരണ പ്രതിഷേധം: വി.സിക്ക് ജോയിനിങ് രജിസ്റ്റർ നൽകിയില്ല

കൊച്ചി: സാ​​​​ങ്കേതിക സർവകലാശാല വി.സിയായി ചുമതലയേൽക്കാൻ എത്തിയ സിസാ തോമസിനെതിരെ വൻ പ്രതിഷേധം. എസ്.എഫ്.ഐയുടേയും ഇടത് സർവീസ് സംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം. ചുമതലയേൽക്കാനെത്തിയ വി.സിക്ക് ജോയിനിങ് രജിസ്റ്റർ നൽകിയില്ല. ഒടുവിൽ വെള്ളക്കടലാസിൽ എഴുതി നൽകിയാണ് അവർ വി.സിയായി ചുമതലയേറ്റെടുത്തത്.

യൂനിവേഴ്സിറ്റി രജിസ്ട്രാറുടെ കൈവശമായിരുന്നു ജോയിനിങ് രജിസ്റ്റർ ഉണ്ടായിരുന്നത്. എന്നാൽ, രജിസ്ട്രാർ ഇന്ന് യൂനിവേഴ്സിറ്റിയിലെത്തിയില്ല. പ്രതിഷേധം ഭയന്നാണ് രജിസ്ട്രാർ എത്താതിരുന്നതെന്നാണ് വിവരം.

അതേസമയം, ചുമതലയേറ്റെടുത്ത വിവരം രേഖാമുലം രാജ്ഭവനെ അറിയിച്ചതായി സിസാ തോമസ് വ്യക്തമാക്കി. നിസ്സഹരിച്ച ഉദ്യോഗസ്ഥർക്കെതി​രെ നടപടിയുണ്ടാകും. ജീവനക്കാരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ യൂനിവേഴ്സിറ്റി ഭരണം സുഗമമായി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുവെന്നും അവർ പറഞ്ഞു.

Tags:    
News Summary - Unusual protest at KTU: Joining register not given to VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.