വർഗീയത അംഗീകരികരിക്കില്ല; മൗനം വെടിഞ്ഞ് നിതീഷ് കുമാർ

പട്‌ന: സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിൽ പ്രസ്താവനകള്‍ ഇറക്കുന്നവരോട് ഒത്തുതീര്‍പ്പിനില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡി(യു) നേതാവുമായി നിതീഷ് കുമാര്‍. 

സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണക്കില്ല എന്നതാണ് ജെ.ഡി.യുവിന്‍റെ നയം. അഴിമതിയോട് യോജിപ്പില്ലാത്തത് പോലെ തന്നെ വർഗീയ പരാമർശങ്ങലോടും യോജിപ്പില്ല.   മത മൈത്രിയും സമാധാനവും എക്കാലവും കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്‍റെയും അശ്വിനി ചൗബേയുടേയും പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉപതിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി വിജയിച്ചതിനെത്തുടര്‍ന്നാണ് ഗിരിരാജ് സിങ് വിവാദ പ്രസ്താവന നടത്തിയത്. മന്ത്രിമാരുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സഖ്യകക്ഷിയായ ബി.ജെ.പിയുടെ നേതാക്കളെ നിതീഷ് കുമാര്‍ തള്ളി നീതീഷ് രംഗത്തെത്തിയത്.
 

Tags:    
News Summary - Upset With Union Ministers, Nitish Kumar Says "Communalism Unacceptable"-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.