കേരള ബാങ്കിൽ ഒഴിവുള്ള തസ്തികകളിൽ അടിയന്തര നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് രാപകൽ സത്യാഗ്രഹം

തിരുവനന്തപുരം: കേരള ബാങ്കിലെ തസ്തികകൾ നിർണയിച്ച് ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തണമെന്നും സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് രാപകൽ സത്യാഗ്രഹം തുടങ്ങി. കേരള ബാങ്ക് മുഖ്യ കാര്യാലയത്തിന് മുമ്പിൽ നടത്തിയ രാപകൽ സത്യാഗ്രഹം സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പുതിയ നിയമങ്ങൾ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ സഹകരണ മേഖലയെ തകർക്കാൻ ഉള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കെതിരെ വലിയ ഒരു മുന്നേറ്റം തന്നെ കേരളത്തിൽ രൂപപ്പെടുത്താതെ സഹകരണ മേഖലയെ സംരക്ഷിക്കാൻ സാധ്യമല്ലായെന്ന് അദ്ദേഹം പറഞ്ഞു.

ജീവനക്കാർ ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ചയിലൂടെ പരിഹാരം കാണുന്ന രീതിയാണ് ജനാധിപത്യത്തിൽ ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാനും സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റുമായ കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി, കെ.ടി.അനിൽകുമാർ സമര വിശദീകരണം നിർവഹിച്ചു. ബി.ഇ.എഫ്.ഇ ജനറൽ സെക്രട്ടറി, സനിൽ ബാബു, കെ.ബി.ഇ.എഫ് വർക്കിങ് പ്രസിഡൻറ്, ടി.ആർ.രമേഷ്, ഓർഗനൈസിങ് സെക്രട്ടറി, കെ.പി.ഷാ, വനിതാ സബ് കമ്മിറ്റി കൺവീനർ സിന്ദുജ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Urgent recruitment for vacant posts in Kerala Bank: Day and night satyagraha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.