രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിനെ കൂടി നേരിടാൻ ഒരുങ്ങുകയാണ്. ഭിന്നിപ്പിച്ച് ഭരിച്ചിരുന്ന ബ്രിട്ടീഷ് തന്ത്രത്തെ നമ്മുടെ മുൻഗാമികൾ സാഹോദര്യം വഴി ഐക്യം സ്ഥാപിച്ചെടുത്താണ് മറികടന്നത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തികച്ചും ധാർമികതയിൽ ഊന്നി ആ പ്രക്രിയക്കു നേതൃത്വം നൽകി. നമ്മുടെ മഹത്തായ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന നാലു ലക്ഷ്യങ്ങളിൽ നാലാമത്തെ ലക്ഷ്യം "ഫ്രട്ടേണിറ്റി" സാഹോദര്യം ഇന്ത്യയിലെ ഓരോ പൗരന്റെയും അന്തസ്സ് പരിഗണിക്കുവാനും ഐക്യം നിലനിർത്തുവാനും ആഹ്വാനം ചെയ്യുന്നു.
ദുഃഖകരം എന്ന് പറയട്ടെ ആ ഭരണഘടന തൊട്ടു സത്യം ചെയ്തു അധികാരത്തിൽ എത്തിയവർ തന്നെ നാലു വോട്ടിനു വേണ്ടി അതി സമർഥമായി രാഷ്ട്രത്തിലെ പൗരന്മാർക്കിടയിൽ ഭിന്നിപ്പിന്റെ വിത്ത് പാകുന്ന ഏറ്റവും ദുഃഖകരമായ സാഹചര്യത്തിലാണ് നാം പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത്.
അതുകൊണ്ടുതന്നെ ഇന്ത്യ എന്ന നമ്മുടെ മഹത്തായ രാജ്യം അതിന്റെ ആത്മാവ് നിലനിർത്തി സാഹോദര്യത്തോടെ മുന്നോട്ടുപോകാൻ പര്യാപ്തമാകുന്ന രീതിയിൽ വോട്ടുകൾ വിനിയോഗിക്കുവാൻ ഓരോരുത്തരും തയ്യാറാകുക എന്നതാണ് ഏറ്റവും പരമപ്രധാനം.
(റിട്ട. മുൻസിഫ് മജിസ്ട്രേറ്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.