കടയ്ക്കൽ: പതിവു പോലെ ഇന്നും ഉഷാദേവി ടീച്ചർ പള്ളിക്കൂടത്തിൻെറ പടികടന്നു വന്നു. 30 വർഷം മുമ്പ് ആദ്യമായി അധ ്യാപക വേഷമിട്ട് വന്ന അതേ പ്രസരിപ്പോടെ. മൂന്നു വർഷം മുമ്പ് വിരമിച്ചെന്ന ഓർമ പോലുമില്ലാതെ... ഒട്ടും മുടക്കമ ില്ലാതെ ടീച്ചർ ക്ലാസിലെത്തുന്നു. വൈകുന്നേരം വരെ ഒട്ടും മുഷിപ്പില്ലാതെ ക്ലാസെടുക്കുന്നു.. വൈകുന്നേരം ബെല്ലടിക ്കുമ്പോൾ വീടണയുന്നു... അതും ഒരു രൂപ പോലും പ്രതിഫലമില്ലാതെ...
സർവീസിൽ നിന്ന് വിരമിക്കുന്നത് വിശ്രമിക്കാനാണെന്ന് കരുതുന്നവർ കൊല്ലം നിലമേൽ ഗവ. യു.പി സ്കൂളിലെ ഉഷാദേവി ടീച്ചറിനു മുന്നിൽ തോറ്റു തൊപ്പിയിടും.. 1998ലാണ് കിളിമാനൂർ മടവൂർ സീമന്തപുരം ‘ഉഷസ്സിലെ’ ഉഷാദേവി അധ്യാപികയായി സർവിസിൽ കയറിയത്. 27 വർഷത്തെ അധ്യാപനത്തിനു ശേഷം 2016ൽ വിരമിക്കുമ്പോൾ ആയിരക്കണക്കിന് ശിഷ്യരുടെ മനസ്സിൽ ഉഷാദേവി ടീച്ചർ എന്ന പേര് കല്ലിലെന്ന പോലെ കൊത്തിവെച്ചിരുന്നു. അതിനു തെളിവായിരുന്നു ടീച്ചർക്ക് നാട്ടുകാർ നൽകിയ അതിഗംഭീരമായ യാത്രയയപ്പ്. അന്നത്തെ ചടങ്ങിൽ സഹപ്രവർത്തകനായ സുധീഷ് ടീച്ചറെ നോക്കി പറഞ്ഞു. ‘വിരമിക്കുന്നതൊക്കെ കൊള്ളാം സ്കൂൾ അടച്ചുതുറക്കുമ്പോൾ പ്രവേശനോത്സവത്തിന് ഇവിടെ തന്നെ കാണണം’...
ടീച്ചർ വാക്കുപാലിച്ചു. താൻ പഠിപ്പിച്ച വിദ്യാലയത്തിൻെറ മുറ്റവും ക്ലാസ്മുറികളും വിദ്യാർത്ഥികളെയും വിട്ടുപോകാൻ അവർ ഒരുക്കമായിരുന്നില്ല. ഔദ്യോഗികമായി അധ്യാപക ജീവിതം അവസാനിച്ചെങ്കിലും ‘ഗുരു’ എന്ന പദത്തിന് പുതിയൊരു ഭാവം നൽകി ഉഷാദേവി ടീച്ചർ അതേ വിദ്യാലയത്തിൽ തുടർന്നു...
ടീച്ചർ എല്ലാ ദിവസവും വിദ്യാലയത്തിൽ എത്തുന്നു. തികഞ്ഞ ഉത്സാഹത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രതിഫലം കൂടാതെ തന്നെ വിദ്യാർഥികൾക്ക് അറിവ് പകർന്നുനൽകുന്നു. പഠന -പഠനേതര പ്രവർത്തനങ്ങൾ നയിക്കാൻ മുന്നിൽ നിൽക്കുന്നു. നാല് കൊല്ലം മുമ്പ് ഭർത്താവ് മരിച്ചതോടെ ജീവിതത്തിലുണ്ടായ ഏകാന്തത അധ്യാപനത്തിലെ കരുത്തുകൊണ്ടും വിദ്യാർഥികളോടുള്ള സഹവാസവും സൗഹൃദവും കൊണ്ടും മാറ്റിയെടുക്കുക കൂടിയാണ് ടീച്ചർ. ‘മലയാളത്തിളക്കം’ പോലുള്ള പഠന സഹായ പ്രവർത്തനങ്ങൾക്ക് എല്ലാ അർഥത്തിലും പൂർണത നൽകുന്നതും ടീച്ചർ തന്നെയാണ്.
‘ഇവിടം വിട്ടു പോകാൻ വയ്യ...’ ടീച്ചർ തറപ്പിച്ചു പറയുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.