തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി കള്ളക്കേസെടുത്ത് പീഡിപ്പിക്കുെന്നന്ന് മന്ത്രിഭാര്യക്കും പേഴ്സനൽ സ്റ്റാഫ് ജീവനക്കാർക്കുമെതിരെ പരാതിയുമായി മന്ത്രിമന്ദിരത്തിലെ മുൻ ജീവനക്കാരി. മന്ത്രി മാത്യു ടി. തോമസിെൻറ ഭാര്യക്കും വീട്ടിലെ മറ്റ് ജീവനക്കാർക്കുമെതിരെയാണ് നൂറനാട് ക്ലാത്തറയിൽ വീട്ടിൽ ഉഷാ രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറി എം.വി. ജയരാജന് പരാതി നൽകിയത്.
മന്ത്രിമന്ദിരത്തിലെ മറ്റൊരു ജീവനക്കാരിയുടെ എ.ടി.എം കാർഡ് വാങ്ങി ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് തനിക്കെതിരെ മ്യൂസിയം പൊലീസിൽ പരാതി നൽകിയിരിക്കുന്നതെന്ന് ഉഷാ രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യജോലി ചെയ്യാത്തതാണ് വിരോധത്തിന് കാരണം. മന്ത്രിയുടെ മരുമകെൻറ ഷൂ പോളിഷ് ചെയ്യാൻ നിർബന്ധിച്ചു. മന്ത്രിഭാര്യയുടെ കാലിൽ എണ്ണ തേച്ച് ചൂടുപിടിപ്പിക്കാൻ നിർദേശിച്ചു. ഇതിനൊന്നും താൻ വഴങ്ങിയില്ല. ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്.
മന്ത്രിയുടെ ൈഡ്രവർ ഭീഷണിപ്പെടുത്തുന്നുവെന്നും അവർ പറഞ്ഞു. മന്ത്രി പരാതി കേൾക്കാൻ പോലും തയാറായില്ല. പണം എ.ടി.എമ്മിൽ നിന്ന് എടുത്തത് ശരിയാണ്. അത് കാർഡ് തന്ന ആൾക്കുവേണ്ടിയാണ്. തനിക്ക് കാർഡ് ഉപയോഗിക്കാനറിയാത്തതിനാൽ മക്കളാണ് പണം എടുത്ത് നൽകിയത്. കടം വാങ്ങിയ പണം മന്ത്രിമന്ദിരത്തിലെ ജീവനക്കാരിക്ക് നൽകാനുണ്ട്. അത് നൽകാൻ താൻ തയാറാണെന്നും അവർ പറഞ്ഞു. ഭർത്താവ് രാജേന്ദ്രനും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
ആരോപണം അടിസ്ഥാനരഹിതം -മന്ത്രി
തിരുവനന്തപുരം: മുൻ ജീവനക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി മാത്യു ടി. തോമസ്. ലക്ഷംരൂപ കാണാനില്ലെന്ന് ഒൗദ്യോഗിക വസതിയിലെ മറ്റൊരു ജീവനക്കാരിയുടെ പരാതി ഉണ്ടായി. കഴിഞ്ഞ ഏപ്രിലിൽ മ്യൂസിയം പൊലീസ് കേസെടുത്തു. അതിെൻറ അടിസ്ഥാനത്തിൽ അവരോട് ജോലിക്കുവരേണ്ടെന്ന് പറഞ്ഞു. തെൻറ ഭാര്യയും മകളും ജീവനക്കാരും കേസിെൻറ പേരിൽ ബുദ്ധിമുട്ടിക്കുന്നുവെന്നത് ശരിയല്ല. തെൻറ കുടുംബാംഗങ്ങൾ മോശമായി പ്രവർത്തിക്കുന്നവരല്ല. പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ചിലരുടെ നിർബന്ധത്തിന് വഴങ്ങി ഇറങ്ങിത്തിരിച്ചതാകാനാണ് സാധ്യതയെന്നും മാത്യു ടി. തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.