ആലുവ: എടത്തലയിൽ പൊലീസ് അതിക്രമത്തിനിരയായ ഉസ്മാന് സംസാരശേഷി പൂർണമായും വീണ്ടെടുക്കാനായില്ല. ശസ്ത്രക്രിയക്ക് ശേഷം 24 മണിക്കൂറോളം നിരീക്ഷണത്തിലായിരുന്ന ഉസ്മാനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വ്യാഴാഴ്ച വൈകീട്ടാണ് മുറിയിലേക്ക് മാറ്റിയത്. ബന്ധുക്കളുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും വ്യക്തമാകുന്നില്ല. തന്നെ അകാരണമായി പൊലീസ് മർദിക്കുകയായിരുന്നുവെന്നാണ് ഉസ്മാെൻറ നിലപാട്.
ഇടിയേറ്റ് ഇടതുകണ്ണിന് സമീപം കവിളിലെ എല്ല് പൊട്ടി. താടിയെല്ലിനും പൊട്ടുണ്ട്. ശസ്ത്രക്രിയക്കുശേഷം താടിയെല്ലില്‍ കമ്പി ഘടിപ്പിച്ചിട്ടുണ്ട്. സംസാരശേഷി വീണ്ടെടുക്കാന്‍ എത്ര സമയമെടുക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇടതുകണ്ണിെൻറ കാഴ്ചയെയും മര്‍ദനം ബാധിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം കണ്ണ് മൂടിക്കെട്ടി വെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.