???????????????? ?????? ?????

പാമ്പുകടിയേൽപിച്ച്​ കൊലപാതകം: ഭർതൃ മാതാവിനും സഹോദരിക്കും ജാമ്യം

കൊച്ചി: പാമ്പുകടിയേൽപിച്ച്​ ഉത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർതൃമാതാവിനും സഹോദരിക്കും ഹൈകോടതി ജാമ്യം അനുവദിച്ചു. ആഗസ്​റ്റ്​ 22ന് അറസ്​റ്റിലായ മൂന്നും നാലും പ്രതികളായ രേണുക, സൂര്യ എന്നിവർക്കാണ് ജസ്​റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

തടവിൽ കഴിഞ്ഞ കാലയളവും ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളും രണ്ടാം പ്രതിയും ഒന്നാം പ്രതി സൂരജി​െൻറ പിതാവുമായ പറക്കോട് സുരേന്ദ്ര പണിക്കർക്ക് ജാമ്യം അനുവദിച്ചതും കണക്കിലെടുത്താണ് ഇരുവർക്കും ജാമ്യം നൽകിയത്.

മേയ് ഏഴിനാണ് സൂരജി​െൻറ ഭാര്യ ഉത്ര പാമ്പുകടിയേറ്റ്​ മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നതാണെന്ന് തെളിഞ്ഞത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.