അഞ്ചൽ: ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് അധികൃതർ നടത്തുന്ന തെളിവെടുപ്പിനിടെ മൊഴിമാറ്റി രണ്ടാം പ്രതി സുരേഷ്. ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ പാരിപ്പള്ളിയിൽനിന്ന് പിടികൂടി സൂരജിന് 10,000 രൂപക്ക് കൈമാറി എന്നായിരുന്നു സുരേഷ് കുമാർ പൊലീസിനോട് പറഞ്ഞിരുന്നത്.
എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിൽ ഈ പാമ്പിനെ ആലംകോട് നിന്നാണ് പിടികൂടിയതെന്ന് സുരേഷ് മൊഴിമാറ്റി. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനുള്ള തെളിവുകളും വനംവകുപ്പ് ശേഖരിച്ചു.
സുരേഷ് നേരത്തേ വിരിയിച്ച പാമ്പിൻകുഞ്ഞുങ്ങെളയും പാമ്പുകെളയും എന്തുചെയ്തെന്നത് സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. സുരേഷിന് മറ്റ് പാമ്പുപിടിത്തക്കാരുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. പാമ്പിൻവിഷ മാഫിയകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.