കൊ​ല്ലം: പാ​മ്പി​നെ ആ​യു​ധ​മാ​ക്കി ന​ട​ത്തി​യ അ​പൂ​ർ​വ കൊ​ല​പാ​ത​കം എ​ന്ന നി​ല​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ഉ​ത്ര വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഐ.​പി.​എ​സ് പ​രി​ശീ​ല​ന​ത്തി​ൽ പാ​ഠ്യ​വി​ഷ​യ​മാ​ക്കും.

കേ​സ് ഡ​യ​റി​യി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ലാ​ക്കി ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്​​ത്​ നാ​ഷ​ന​ൽ പൊ​ലീ​സ്​ അ​ക്കാ​ദ​മി​ക്ക്​ കൈ​മാ​റും. ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ രീ​തി​യും അ​േ​ന്വ​ഷ​ണ​വ​ഴി​ക​ളും ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്യു​ന്ന​തി​ന് തു​ട​ക്ക​മാ​യി.

ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​യും കൊ​ല്ലം റൂ​റ​ൽ എ​സ്.​പി ഹ​രി​ശ​ങ്ക​റും പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റി.

​ൈ​ഹ​ദ​രാ​ബാ​ദി​ലെ​ ഐ.​പി.​എ​സ്​ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലെ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യി​ൽ കേ​സ്​ ഡ​യ​റി സൂ​ക്ഷി​ക്കും. ​വി​വ​രം ക്രോ​ഡീ​ക​രി​ക്കാ​ൻ ഐ.​പി.​എ​സ്​ ട്രെ​യി​നി​ക​ളെ​യും ഭാ​ഷാ​മാ​റ്റം ന​ട​ത്താ​ൻ വി​ദ​ഗ്​​ദ​രെ​യും നി​യോ​ഗി​ച്ചു.

മൂ​ർ​ഖ​ൻ പാ​മ്പി​നെ​കൊ​ണ്ട്​ ക​ടി​പ്പി​ച്ച്​ സൂ​ര​ജ്​ ഭാ​ര്യ ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ കേ​സ്. ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്ര​മാ​ണ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.